New Update
/sathyam/media/media_files/2025/07/20/hghgffg-2025-07-20-02-47-46.jpg)
വാഷിങ്ടണ്‍: യുഎസില്‍ കൊക്കകോളയില്‍ കൃത്രിമ മധുരത്തിന് പകരം കരിമ്പില്‍ നിന്നുമെടുത്ത പ്രകൃതിദത്ത പഞ്ചസാര ഉപയോഗിക്കണമെന്ന തന്‍റെ നിര്‍ദേശം കൊക്ക കോള അംഗീകരിച്ചതായി യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. ട്രൂത്ത് സോഷ്യലിലാണ് ട്രംപ് ഇക്കാര്യം പോസ്ററ് ചെയ്തത്. അതേസമയം, വിഷയത്തില്‍ കൊക്ക കോള ഇതുവരെ പ്രതികരിച്ചിട്ടില്ല.
Advertisment
അടുത്ത വര്‍ഷം മുതല്‍ ഇത്തരത്തില്‍ ഉത്പാദനം ആരംഭിക്കുമെന്ന് ട്രംപ് വ്യക്തമാക്കി. യുഎസിലെ കോക്കില്‍ യഥാര്‍ഥ പഞ്ചസാര ഉപയോ?ഗിക്കണമെന്ന് കൊക്ക കോളയ്ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
അങ്ങനെ ചെയ്യാന്‍ അവര്‍ സമ്മതിച്ചിട്ടുണ്ട്. അവരുടെ ഭാ?ഗത്ത് നിന്നുള്ള മികച്ച നീക്കമായിരുന്നു ഇത്. കമ്പനിയിലെ എല്ലാ അധികാരികളോടും നന്ദി പറയാന്‍ ആഗ്രഹിക്കുന്നുവെന്ന് ട്രംപ് കുറിച്ചു.