ട്രംപിന്റെ ബോർഡ് ഓഫ് പീസ് ഈയാഴ്ച്ച ആദ്യമായി ചേരും

New Update
V

യുണൈറ്റഡ് നേഷൻസിനു ബദലാക്കാൻ ലക്ഷ്യമിടുന്നതെന്നു നിരീക്ഷകർ കരുതുന്ന പ്രസിഡന്റ് ട്രംപിന്റെ 'ബോർഡ് ഓഫ് പീസ്' ഈയാഴ്ച്ച വാഷിംഗ്‌ടണിൽ സമ്മേളിക്കും. ജനുവരിയിൽ സ്ഥാപിച്ച ബോർഡിൻറെ ആദ്യ യോഗമാണിത്.

Advertisment

ഗാസയുടെ പുനർനിർമാണം പ്രധാന ഇനമാകുന്ന യോഗത്തിൽ അംഗരാജ്യങ്ങൾ അതിനായി $5 ബില്യൺ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

"ലോകത്തെ ഏറ്റവും മഹാന്മാരായ നേതാക്കൾ ബോർഡ് ഓഫ് പീസിൽ ചേർന്നിട്ടുണ്ട്," ട്രംപ് പറഞ്ഞു. "ചില കാര്യങ്ങളിൽ നമുക്ക് യുണൈറ്റഡ് നേഷൻസിന്റെ സഹകരണവും ഉണ്ടാവും."

അംഗരാജ്യങ്ങൾ ഗാസയിലെ നിയമപാലനത്തിനു ആയിരക്കണക്കിനു സൈനികരെയും പോലിസിനേയും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ബോർഡിൻറെ ചെയർമാനായ ട്രംപ് പറഞ്ഞു.

യൂറോപ്പിൽ നിന്ന് ഒരു യുഎസ് സഖ്യരാജ്യവും ബോർഡിൽ ചേർന്നിട്ടില്ല. ഇന്ത്യയും ചേർന്നിട്ടില്ല. രണ്ടു ഡസനിലേറെ രാജ്യങ്ങൾ ചേർന്നിട്ടുണ്ടെന്നു ട്രംപ് പറയുന്നു.

ട്രംപിന്റെ മരുമകൻ ജാറെഡ് കുഷ്‌നർ അനാവരണം ചെയ്ത ഗാസ പദ്ധതിയിൽ നൂറു കണക്കിന് അംബരചുംബികളും തീരം ചേർന്ന ടൂറിസം മേഖലയും ഉൾപ്പെടുന്നു. അദ്ദേഹം കാണുന്നത് $25 ബില്യൺ ചെലവാണ്.

Advertisment