/sathyam/media/media_files/2025/10/21/vvv-2025-10-21-03-39-13.jpg)
ഗാസ സമാധാന പദ്ധതി ആവിഷ്കരിക്കുന്നതിൽ സജീവമായി പ്രവർത്തിച്ച യുഎസ് ദൂതന്മാർ ഹമാസിനെ നിരായുധരാക്കുന്നത് എങ്ങിനെയെന്ന ആശയം '60 മിനിറ്റ്സ്' പ്രോഗ്രാമിൽ ചർച്ച ചെയ്തു. യുഎസ് മിലിട്ടറിയെ അതിനു നിയോഗിക്കാനുള്ള സാധ്യത അതിവിദൂരമാണെന്നു പ്രസിഡന്റ് ട്രംപിന്റെ പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്കോഫ് പറഞ്ഞപ്പോൾ അത്രയും ഉറപ്പാക്കാതെയാണ് ട്രംപിന്റെ മരുമകൻ ജാറെഡ് കുഷ്‌നർ സംസാരിച്ചത്.
ഹമാസ് അധികാരം തിരിച്ചു പിടിക്കാൻ ശ്രമിക്കില്ലെന്നു തിങ്കളാഴ്ച്ച ഇസ്രയേലിലേക്കു പോകുന്ന കുഷ്നർ പ്രത്യാശ പ്രകടിപ്പിച്ചു. "ഇസ്രയേലും അന്താരാഷ്ട്ര സമൂഹവും ഒരു ഫലപ്രദമായ ബദൽ സംവിധാനം ഗാസയിൽ ഉണ്ടാക്കിയാൽ ഹമാസ് പരാജയപ്പെടും. അപ്പോൾ ഗാസ ഇസ്രയേലിനു പിന്നീട് ഭീഷണി ആവില്ല."
ഹമാസ് ഗാസയിൽ വെടിനിർത്തൽ ലംഘിച്ചു ഇസ്രയേലി സേനയ്ക്ക് നേരെ വെടിവച്ചെന്നു ആരോപണമുണ്ട്. അവർ ഗാസയിൽ വഞ്ചകർ എന്നാരോപിച്ചു കുറേപ്പേരെ വെടിവച്ചു കൊല്ലുകയും ചെയ്. അധികാരം വീണ്ടെക്കുക എന്ന ലക്ഷ്യം അവർക്കുണ്ടെന്നാണ് വ്യാഖ്യാനം.
ആയുധങ്ങൾ അടിയറ വയ്ക്കാനുള്ള സന്നദ്ധത അവർ കാട്ടിയിട്ടുമില്ല.
ഹമാസിൽ നിന്ന് ആയുധങ്ങൾ വാങ്ങുക എന്ന ആശയം വിറ്റ്കോഫ് മുന്നോട്ടു വച്ചു. ഗാസയിൽ ബലം പ്രയോഗിച്ചു അധികാരം തിരിച്ചു പിടിക്കുന്നത് തടയാനാണിത്.
ഇടക്കാല ഭരണ നീക്കം മെല്ലെ
ഗാസയിൽ ഇടക്കാല ഭരണം ഉണ്ടാക്കാൻ ട്രംപിൻ്റെ നേതൃത്വത്തിൽ ഒരു ബോർഡ് ഉണ്ടാക്കുക എന്ന നിർദേശം നടപ്പാക്കാൻ നടപടിയൊന്നും ഉണ്ടായില്ലെന്നു കുഷ്നർ സമ്മതിച്ചു. അന്താരാഷ്ട്ര വിദഗ്ദ്ധരും പലസ്തീൻകാരും ഉൾപ്പെട്ടതാവും ബോർഡ്.
എല്ലാം സുതാര്യമായി ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ഗാസയുടെ പുനർനിർമാണം ആരംഭിക്കുന്നതിനു മുൻപ് ബോർഡ് നിലവിൽ വരണം.