അമേരിക്കൻ പതാക കത്തിക്കുന്നത് നിരോധിച്ചു ട്രംപിന്റെ എക്സിക്യൂട്ടീവ് ഓർഡർ; തടവ് ഉൾപ്പെടെ ശിക്ഷ

New Update
Untitledtrmpp

അമേരിക്കൻ പതാക കത്തിക്കുന്നത് നിരോധിച്ചു കൊണ്ടുള്ള എക്സിക്യൂട്ടീവ് ഓർഡറിൽ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് തിങ്കളാഴ്ച ഒപ്പുവച്ചു. കൊടി കത്തിക്കാൻ ഫസ്റ്റ് അമെൻഡ്മെന്റ് അനുമതി നൽകിയിരുന്നു.

Advertisment

ട്രംപ് പറഞ്ഞു: "പതാക കത്തിച്ചാൽ ഒരു വർഷം ജയിലിൽ കിടക്കേണ്ടി വരും. നേരത്തെ ഇറങ്ങാനൊന്നും വഴിയില്ല. കൊടി കത്തിക്കുന്നത് ഉടൻ നിൽക്കുന്നതു കാണാം."

വിദേശിയരാണ് പ്രതികളെങ്കിൽ വിസയും റസിഡന്റ് പെർമിറ്റും റദ്ദാക്കാനും നിർദേശമുണ്ട്.

ദേശീയ സ്മാരകങ്ങൾ നശിപ്പിക്കുന്നത് ആദ്യ ഭരണത്തിൽ നിരോധിച്ചത് വളരെ ഫലപ്രദമായെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.

കൊടി കത്തിക്കുന്ന സംഭവങ്ങൾ അന്വേഷിച്ചു നടപടി എടുക്കാൻ അറ്റോണി ജനറൽ പാം ബോണ്ടിക്കു ഉത്തരവ് നിർദേശം നൽകുന്നു. "ഊർജിതമായ പ്രോസിക്യൂഷൻ നടപടികൾ എടുക്കണം."

Advertisment