/sathyam/media/media_files/2024/10/31/W2FNd9ToXTtbEhu3G2Zq.jpg)
അമേരിക്കയിൽ ഒഴുകി നടക്കുന്ന മാലിന്യമായി താൻ കാണുന്നത് ഡൊണാൾഡ് ട്രംപിന്റെ ആരാധകരെ മാത്രമാണെന്നു പ്രസിഡന്റ് ജോ ബൈഡൻ. ഞായറാഴ്ച ന്യൂ യോർക്ക് മാഡിസൺ സ്‌ക്വയർ ഗാർഡനിൽ നടന്ന ട്രംപിന്റെ റാലിയിൽ പോർട്ടോറിക്കൻ ജനതയെ അധിക്ഷേപിച്ചു കൊമേഡിയൻ ടോണി ഹിൻച്ക്ലിഫ് നടത്തിയ അഭിപ്രായം പരാമർശിച്ചാണ് ബൈഡൻ പറഞ്ഞത്: "ട്രംപിന്റെ ആരാധകരെ കുറിച്ചാണെങ്കിൽ അത് ചേരുന്ന വിശേഷണമാണ്.
നമുക്ക് ചുറ്റും ഒഴുകി നടക്കുന്ന ചവറായി ഞാൻ കാണുന്നത് അവരെ മാത്രമാണ്.“ഡൊണാൾഡ് ട്രംപിനു സ്വഭാവ ഭദ്രതയില്ല. അദ്ദേഹത്തിനു ലാറ്റിനോ സമൂഹത്തെ കുറിച്ച് തെല്ലും കരുതലില്ല. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ റാലിയിൽ ഒരാൾ പറഞ്ഞത് പോർട്ടോ റിക്കോ ചവറു ഒഴുകി നടക്കുന്ന ദ്വീപാണെന്നാണ്."
അങ്ങിനെ പറഞ്ഞ ഹിൻച്ക്ലിഫിനെ പോലുള്ളവരെ ഉദ്ദേശിച്ചാണ് ബൈഡൻ പറഞ്ഞതെന്നു വൈറ്റ് ഹൗസ് പിന്നീട് വിശദീകരിച്ചു.യുഎസിൽ ജോലി ചെയ്‌തു ജീവിക്കുന്ന മില്യൺ കണക്കിനു പോർട്ടോ റിക്കൻ വംശജരെ ഹിൻച്ക്ലിഫ് ആക്ഷേപിച്ചപ്പോൾ വൈസ് പ്രസിഡന്റ് കമലാ ഹാരിസ് ആവട്ടെ ദ്വീപിന്റെ
പുനരുദ്ധാരണത്തിനു ഒരു പദ്ധതി പ്രഖ്യാപിക്കയാണ് ചെയ്തത്.
റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്നു പോലും ഹിൻച്ക്ലിഫിനെതിരെ രൂക്ഷമായ വിമർശനം ഉയർന്നപ്പോൾ അദ്ദേഹത്തിന്റെ അഭിപ്രായത്തിനു ട്രംപിന്റെ അംഗീകാരമില്ലെന്നു കാമ്പയ്ൻ വ്യക്തമാക്കി.