ട്രംപിന്റെ രോഗം: വിശദാംശങ്ങള്‍ വെളിപ്പെടുത്തി വൈറ്റ് ഹൗസ്

New Update
Ggffgf

വാഷിങ്ടണ്‍: യു.എസ് പ്രസിഡന്‍റ് ഡോള്‍ഡ് ട്രംപിന്‍റെ രോഗം സംബന്ധിച്ച വിശദാംശങ്ങള്‍ വൈറ്റ് ഹൗസ് പുറത്തുവിട്ടു. ഞരമ്പുകള്‍ക്കുണ്ടാകുന്ന ശേഷിക്കുറവ് കാരണം കാലുകളിലുണ്ടാകുന്ന വീക്കമാണ് ട്രംപിന്. 70 വയസ് കഴിഞ്ഞവര്‍ക്ക് സാധാരണയായുണ്ടാകുന്ന ക്രോണിക് വീനസ് ഇന്‍സഫിഷ്യന്‍സി എന്ന അസുഖമാണിതെന്നും വിശദീകരണം.

Advertisment

രോഗനിര്‍ണയത്തിന് എഴുപത്തൊമ്പതുകാരനായ ട്രംപിനെ അള്‍ട്രാ സൗണ്ട് സ്കാനിങ്ങിനു വിധേയനാക്കിയിരുന്നു. കാലുകളില്‍ നിന്നും രക്തം തിരികെ ഹൃദയത്തിലേക്ക് പമ്പുചെയ്യാനുള്ള ശേഷി കുറയുന്ന അവസ്ഥയാണ് കണ്ടെത്തിയിരിക്കുന്നത്.

ഇത് മൂലം കാലുകളില്‍ വീക്കമുണ്ടാകും. കാലക്രമേണ അസുഖത്തിന്‍റെ തോത് വര്‍ധിച്ചുവരും. ഡീപ് വെയിന്‍ ത്രോംബോസിസ് പോലുള്ള അസുഖമോ ധമനികളെ ബാധിക്കുന്ന മറ്റ് ഗുരുതര അസുഖമോ പരിശോധനയില്‍ കണ്ടെത്തിയിട്ടില്ല. ഹൃദയം, വൃക്കകള്‍ തുടങ്ങിയവയെ ബാധിക്കുന്ന അസുഖങ്ങളും കണ്ടെത്തിയിട്ടില്ല. നിലവിലെ രോഗാവസ്ഥ കാരണം ട്രംപിന് പ്രത്യേകിച്ച് അസ്വസ്ഥതകളൊന്നുമില്ലെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി.

ട്രംപിന്‍റെ പുറംകൈയില്‍ ചെറിയ തടിപ്പുകളുണ്ടെന്നും ഇത് നിരന്തരം ഹസ്തദാനം ചെയ്തശേഷം ആസ്പിരിന്‍ ഉപയോഗിക്കുന്നത് കൊണ്ടുണ്ടാവുന്നതാണെന്നും പ്രസിഡന്‍റിന്‍റെ ഡോക്ടര്‍ നല്‍കിയ വിവരങ്ങളനുസരിച്ച് പ്രസ്സ് സെക്രട്ടറി പറഞ്ഞു. ട്രംപിന്റെ കണങ്കാലില്‍ വീക്കവും കൈയില്‍ ചതവും കണ്ടെത്തിയതായി നേരത്തെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Advertisment