/sathyam/media/media_files/2025/04/19/iAfg9Vl9PfnbxBPA1kNM.jpg)
ന്യൂയോർക്ക്: ഡോണൾഡ് ട്രംപ് ഭരണകൂടത്തിന്റെ പുതിയതും കർശനവുമായ ഇമിഗ്രേഷൻ നയങ്ങൾ, അമേരിക്കൻ പൗരത്വം (നാച്ചുറലിസഡ് സിറ്റിസൺസ്) നേടിയവർക്കിടയിൽ പോലും സുരക്ഷിതത്വമില്ലായ്മയുടെയും ആശങ്കയുടെയും അന്തരീക്ഷം സൃഷ്ടിക്കുന്നതായി റിപ്പോർട്ട്. നാടുകടത്തൽ നടപടികൾ വർധിപ്പിക്കാനുള്ള നീക്കങ്ങളും ‘ജന്മാവകാശ പൗരത്വം’ (ബർത്തറൈറ് സിറ്റിസൺഷിപ്) നിർത്തലാക്കാനുള്ള ശ്രമങ്ങളാണ് ആശങ്കയ്ക്ക് കാരണമായിരിക്കുന്നത്.
ക്രിമിനൽ പശ്ചാത്തലമുള്ളവരുടെയും ദേശീയ സുരക്ഷാ ഭീഷണി ഉയർത്തുന്നവരുടെയും പൗരത്വം റദ്ദാക്കാനുള്ള (ഡെനാച്ചുറലിസി) നീക്കങ്ങൾ നീതിന്യായ വകുപ്പ് ഊർജിതമാക്കുന്നുണ്ട്. പൗരന്മാരെപ്പോലും അതിർത്തിയിൽ ചോദ്യം ചെയ്യുകയോ തടങ്കലിൽ വയ്ക്കുകയോ ചെയ്യുന്നു എന്ന റിപ്പോർട്ടുകൾ കാരണം രാജ്യം വിട്ടുപോകാനും തിരിച്ചുവരാനും ഇവർ ഭയപ്പെടുന്നു.
പൗരത്വം എന്നത് ഒരു സുരക്ഷാ വലയമായി കരുതിയിരുന്നവർക്ക് ഇന്നുണ്ടായിരിക്കുന്ന ഭയം, രാജ്യം തങ്ങളോട് കാട്ടിയ വഞ്ചനയായി തോന്നുന്നുവെന്ന് നിരീക്ഷകർ പറയുന്നു. അമേരിക്കൻ ചരിത്രത്തിൽ പലപ്പോഴും പൗരത്വം എടുത്തുമാറ്റപ്പെട്ടിട്ടുണ്ടെങ്കിലും, സ്വാഭാവിക പൗരന്മാരിൽ ഇത്രയധികം ഭയം മുമ്പ് കണ്ടിട്ടില്ലെന്ന് ന്യൂ മെക്സിക്കോ സ്റ്റേറ്റ് സെനറ്റർ സിൻഡി നാവ കൂട്ടിച്ചേർത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us