വാഷിങ്ടണ്‍: യൂറോപ്യന്‍ യൂനിയനും മെക്സികോക്കും 30 ശതമാനം ഇറക്കുമതി തീരുവ പ്രഖ്യാപിച്ച് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇത് ഓഗസ്ററ് ഒന്ന് മുതല്‍ നിലവില്‍വരും. യൂറോപ്യന്‍ യൂനിയനോ മെക്സികോയോ തിരിച്ചടിക്കാന്‍ ശ്രമിച്ചാല്‍ തീരുവ ഇനിയും വര്‍ധിപ്പിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.
യു.എസിന്റെ രണ്ടു പ്രധാന വ്യാപാര പങ്കാളികളാണ് മെക്സികോയും 27 രാജ്യങ്ങളടങ്ങുന്ന യൂറോപ്യന്‍ യൂനിയനും. അതുകൊണ്ടുതന്നെ ഈ രാജ്യങ്ങളുമായുള്ള വ്യാപാരത്തില്‍ തീരുവ വര്‍ധന കാര്യമായ പ്രത്യാഘാതമുണ്ടാക്കുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.
യൂറോപ്യന്‍ യൂനിയനും മെക്സികോക്കും അയച്ച കത്തുകളില്‍ അവരുടെ സാമ്പത്തിക നയങ്ങളെയും യു.എസുമായുള്ള വ്യാപാരത്തില്‍ സ്വീകരിക്കുന്ന രീതികളെയും ട്രംപ് വിമര്‍ശിച്ചു. പുതിയ തീരുവ പ്രഖ്യാപനത്തോടെ ട്രംപ് ഭരണകൂടം പുതുതായി തീരുവ ചുമത്തിയ രാജ്യങ്ങളുടെ എണ്ണം 24 ആയി.