ട്രംപിന്റെ ജനപ്രീതി കുത്തനെ ഇടിഞ്ഞു

New Update
Gfggg

പ്രസിഡന്റ് ഡോണൾഡ് ട്രംപ് രണ്ടാം ഭരണത്തിലെ ഏറ്റവും കുറഞ്ഞ ജനപ്രീതിയിൽ എത്തിയതായി രണ്ടു സർവേകൾ ചൂണ്ടിക്കാട്ടുന്നു. എ പി-എൻ ഓ ആർ സി പോളിംഗിൽ 62% അദ്ദേഹത്തെ എതിർക്കുന്നുവെന്നാണ് കാണുന്നത്. നവംബറിലും അതായിരുന്നു നില. പോൾസ്റ്റർ നെയ്റ്റ് സിൽവർ നടത്തിയ വിലയിരുത്തലിൽ ട്രംപിന്റെ അപ്രൂവൽ 40.5 മാത്രം: എതിർക്കുന്നവർ 55.5.

Advertisment

ഇടക്കാല തിരഞ്ഞെടുപ്പിലേക്കുള്ള ഓട്ടം തുടങ്ങിയിരിക്കെ ഈ സർവേകൾ റിപ്പബ്ലിക്കൻ പാർട്ടിക്കു ആശങ്ക ഉയർത്തുന്നു. എന്നാൽ തനിക്കു എക്കാലത്തെയും അപേക്ഷിച്ചു ജനപിന്തുണ കൂടിയെന്നാണ് ട്രംപ് പറയുന്നത്. ഉരുക്കുമുഷ്‌ടി ഭരണം ജനത്തിന് ഇഷ്ടമാണെന്നും.

റിപ്പബ്ലിക്കൻ പാർട്ടിക്ക് യുഎസ് ഹൗസിലും സെനറ്റിലും നേർത്ത ഭൂരിപക്ഷം മാത്രമാണ് ഉള്ളത്. നവംബറിൽ കൈയ്യിലുള്ള സീറ്റുകൾ നഷ്ടമായാൽ അവർക്കു കോൺഗ്രസിന്റെ നിയന്ത്രണം ഇല്ലാതാവും.

Advertisment