ഡെമോക്രാറ്റിക് അംഗങ്ങൾക്ക് വധശിക്ഷ നൽകണം; ട്രംപിന്റെ പ്രസ്താവന വിവാദത്തിൽ

New Update
Trump

വാഷിങ്‌ടൻ ഡി.സി: നിയമവിരുദ്ധമായ ഉത്തരവുകൾ നിരസിക്കാൻ സൈനിക ഉദ്യോഗസ്ഥരോട് ആഹ്വാനം ചെയ്ത ആറ് ഡെമോക്രാറ്റിക് നിയമനിർമാതാക്കൾക്ക് വധശിക്ഷ നൽകണമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇവരുടെ നടപടി രാജ്യദ്രോഹമാണെന്നാണ് ട്രംപിന്റെ ആരോപണം. എന്നാൽ, ട്രംപിന്റെ വിശ്വസ്തരടക്കം ഇതിനെതിരെ രംഗത്തുവന്നിട്ടുണ്ട്.

Advertisment

പ്രമീള ജയപാൽ, ശ്രീ താനേദാർ, രാജ കൃഷ്ണമൂർത്തി തുടങ്ങിയ ഇന്ത്യൻ വംശജരായ നേതാക്കൾ ഇതിനെതിരെ ശക്തമായി പ്രതികരിച്ചു. രാഷ്ട്രീയ എതിരാളികളെ വധിക്കാൻ ആഹ്വാനം ചെയ്യുന്നത് സ്വേച്ഛാധിപത്യപരവും അപകടകരവുമാണെന്നും, ട്രംപിന്റെ മാനസികനില തെറ്റിയതിന്റെ ലക്ഷണമാണെന്നും ഇവർ വിമർശിച്ചു.

ട്രംപിന്റെ സഖ്യകക്ഷിയായ സെനറ്റർ ലിൻഡ്‌സെ ഗ്രഹാം പോലും പരാമർശം അതിരുകടന്നതാണെന്ന് വിമർശിച്ചു. നിയമവിരുദ്ധമായ ഉത്തരവുകൾ നിരസിക്കുന്നത് നിയമപരമായി ശരിയാണെന്ന് വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. ഭീഷണിയിൽ ഭയപ്പെടില്ലെന്നും കൂറ് ഭരണഘടനയോടാണെന്നും ആറ് നിയമനിർമാതാക്കളും സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു.

Advertisment