/sathyam/media/media_files/2025/04/19/iAfg9Vl9PfnbxBPA1kNM.jpg)
വാഷിങ്ടൻ: വാണിജ്യവകുപ്പിന്റെ കണക്കുകൾ പ്രകാരം, പ്രസിഡന്റ് ട്രംപിന്റെ താരിഫ് നയങ്ങൾ കാരണം സെപ്റ്റംബറിൽ യുഎസിന്റെ വ്യാപാരക്കമ്മി 10.9% കുറഞ്ഞ് 52.8 ബില്യൻ ഡോളറായെന്നു വാണിജ്യ വകുപ്പ് ഡിസംബർ 11ന് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.
ഇറക്കുമതി നേരിയ തോതിൽ ഉയർന്നെങ്കിലും (0.6%), യുഎസ് കയറ്റുമതി 3.0% വർധിച്ച് മാസങ്ങളിലെ ഏറ്റവും ഉയർന്ന നിലയിലെത്തി (289.3 ബില്യൻ ഡോളർ). താരിഫ് നയം വ്യാപാര രീതികൾ മാറ്റിമറിക്കുകയും അമേരിക്കൻ ഉൽപന്നങ്ങൾക്ക് ആഗോളതലത്തിൽ കൂടുതൽ മത്സരക്ഷമത നൽകുകയും ചെയ്യുന്നതിന്റെ സൂചനയാണിത്.
വ്യാവസായിക സാമഗ്രികളും മരുന്നുകളും ഉൾപ്പെടെയുള്ളവയുടെ കയറ്റുമതി വർധിച്ചു. ചൈനയുമായുള്ള ഉഭയകക്ഷി വ്യാപാരക്കമ്മി 4 ബില്യൻ ഡോളർ കുറഞ്ഞ് 11.4 ബില്യൻ ഡോളർ.
ഈ കണക്കുകൾ, ട്രംപിൻ്റെ സമ്രഗ താരിഫ് തന്ത്രം അമേരിക്കൻ സമ്പദ്വ്യവസ്ഥയെ പുനഃസന്തുലിതമാക്കുന്നതിൽ വിജയിക്കുന്നു എന്ന വാദങ്ങളെ ബലപ്പെടുത്തുന്നു. പ്രസിഡന്റ് ട്രംപിന്റെ കർശനമായ താരിഫ് നയങ്ങൾ ഭരണകൂടത്തിന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി വ്യാപാര പ്രവാഹങ്ങൾ പുനർനിർമിക്കാൻ തുടങ്ങിയതോടെ, സെപ്റ്റംബറിൽ യുഎസിന്റെ വ്യാപാര കമ്മി 10.9 ശതമാനം ഇടിഞ്ഞ് 52.8 ബില്യൻ ഡോളറായി കുറഞ്ഞുവെന്ന് വാണിജ്യ വകുപ്പ് വ്യാഴാഴ്‌ച പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us