/sathyam/media/media_files/2025/08/14/bgvfv-2025-08-14-03-30-23.jpg)
അമേരിക്ക ഇന്ത്യൻ ഉത്പന്നങ്ങൾക്ക് ഏർപ്പെടുത്തിയ 50 ശതമാനം തീരുവയ്ക്ക് പിന്നാലെ ഇന്ത്യൻ ഉത്പന്നങ്ങൾ വാങ്ങുന്നത് നിർത്തി ചൈന ഇന്ത്യയിൽ നിന്നുള്ള ഉത്പന്നങ്ങളുടെ വിലകുറയുമെന്ന പ്രതീക്ഷയിലാണ് ചൈനയും തത്കാലം വാങ്ങൽ നിർത്തിയത്. രണ്ടുരാജ്യങ്ങളും തത്കാലം കപ്പലുകൾ അയയ്ക്കണ്ടെന്ന നിലപാടിലാണ്.
ഇന്ത്യൻ സമുദ്രോത്പന്നങ്ങൾ വാങ്ങുന്നതിൽ രണ്ടാം സ്ഥാനത്തുള്ള ചൈന അമേരിക്കയുടെ ഈ നീക്കത്തെ ഉറ്റുനോക്കുകയാണ്. അമേരിക്കയുടെ തിരുവ കാരണം വില കുറഞ്ഞു കിട്ടുമെന്ന പ്രതീക്ഷയിൽ ചൈന ഇറക്കുമതിയിൽ മെല്ലെപ്പോക്ക് തുടരുന്നുണ്ട്. നിലവിൽ 25 ശതമാനം തീരുവയായിരുന്നു ട്രംപ് പ്രഖ്യാപിച്ചിരുന്നത്. ഈ സമയത്ത് കയറ്റുമതി ചെയ്ത കണ്ടെയ്നറുകൾക്ക് സെപ്റ്റംബർ 17-ന് മുമ്പ് അമേരിക്കയിലെത്തിയാൽ 25 ശതമാനം തീരുവ നൽകിയാൽ മതിയാകും. എന്നാൽ അതിന് ശേഷം എത്തുന്ന കണ്ടെയ്നറുകൾക്ക് 50 ശതമാനം തീരുവ ബാധകമാകും.
50 ശതമാനം പ്രാബല്യത്തിൽ വരുന്നതോടെ സമുദ്രോത്പന്ന കയറ്റുമതി മേഖലയെ ഗുരുതരമായി ബാധിക്കും. ആന്റി ഡമ്പിങ് ഡ്യൂട്ടി, കൗണ്ടർവെയ്ക്കിങ് ഡ്യൂട്ടി എന്നിവ കൂടി ചേരുമ്പോൾ ആകെ തീരുവ 58 ശതമാനമാകും. ഈ ഉയർന്ന തീരുവ കാരണം സാധനങ്ങൾ കയറ്റുമതി ചെയ്യുന്നത് പ്രായോഗികമല്ലാതായി മാറിയിരിക്കുകയാണ്.
2023 24 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ആകെ സമുദ്രോത്പന്ന കയറ്റുമതി 60,523 കോടി രൂപയായിരുന്നു. ഇതിൽ 20,892 കോടിയുടെ കയറ്റുമതിയും അമേരിക്കയിലേക്കായിരുന്നു. അതുകൊണ്ട് തന്നെ അമേരിക്കയുടെ ഈ നീക്കം വഴി 20,000 കോടി രൂപയുടെ നഷ്ടമാണ് ഇന്ത്യക്ക് സംഭവിക്കാൻ പോകുന്നത്. ഇത് മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെ ഈ മേഖലയുമായി ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളെയും പ്രതികൂലമായി ബാധിക്കും.