/sathyam/media/media_files/2025/04/07/ZLrFShOqjVt5S9D18y5O.jpg)
വാഷിങ്ടണ്‍: ഒരാഴ്ചക്കുള്ളില്‍ ബന്ദിമോചനം യാഥാര്‍ഥ്യമാക്കണമെന്നു ഹമാസിന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അന്ത്യശാസനം. സമൂഹമാധ്യമ പ്ളാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഈ ആവശ്യം ഉന്നയിച്ചത്.
അതേസമയം, ഗാസയില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിന് വേണ്ടിയുള്ള കരാര്‍ യാഥാര്‍ഥ്യമാകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെ വ്യക്തമാക്കി.
ഹമാസുമായി പോസിറ്റീവായ ചര്‍ച്ചകളാണ് നടക്കുന്നത്. അറബ്~മുസ്ലിം രാജ്യങ്ങള്‍ ചര്‍ച്ചകളില്‍ നിര്‍ണായക പങ്കുവഹിക്കുന്നുണ്ട്. മിഡില്‍ ഈസ്ററില്‍ ശാശ്വത സമാധാനം പുലരണമെന്നും ട്രംപ് ആവശ്യപ്പെട്ടു.
അതേസമയം, വെടിനിര്‍ത്തല്‍ കരാര്‍ സംബന്ധിച്ച് ചര്‍ച്ചകള്‍ ഈജിപ്റ്റില്‍ നടക്കുമ്പോഴും ഇസ്രായേല്‍ ഗാസയില്‍ ആക്രമണം തുടരുകയാണ്. ഞായറാഴ്ച നടത്തിയ ആക്രമണങ്ങളില്‍ 24 പേരാണ് ഗാസയില്‍ കൊല്ലപ്പെട്ടത്. ഈജിപ്തിലെ വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ ഹമാസിനെ പ്രതിനിധീകരിച്ച് എത്തിയിരിക്കുന്നത് ദോഹയില്‍ ഇസ്രായേല്‍ ലക്ഷ്യമിട്ട നേതാക്കളാണ്.