New Update
/sathyam/media/media_files/2025/02/14/SjDfgQvXuoPWSVgq5ncN.jpg)
വാഷിങ്‌ടൻ ഡി സി ∙ തുളസി ഗബ്ബാർഡ് യുഎസ് ദേശീയ ഇന്റലിജൻസ് ഡയറക്ടറായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഓവൽ ഓഫിസിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സാന്നിധ്യത്തിൽ ബുധനാഴ്ച ഉച്ചകഴിഞ്ഞ് അറ്റോർണി ജനറൽ പാം ബോണ്ടിയാണ് ഗബ്ബാർഡിന് സത്യവാചകം ചൊല്ലി കൊടുത്തത് ചെയ്തത്. ബുധനാഴ്ച സെനറ്റ് നിയമനം സ്ഥിരീകരിച്ചതിന് ശേഷമായിരുന്നു സത്യപ്രതിജ്ഞ.
Advertisment
ന്യൂനപക്ഷ നേതാവായ ന്യൂയോർക്കിലെ സെനറ്റർ ചക്ക് ഷുമർ ഗബ്ബാർഡിന് യോഗ്യതയില്ലെന്ന് പറഞ്ഞു."റഷ്യൻ പ്രചാരണത്തെ പ്രതിധ്വനിപ്പിക്കുകയും ഗൂഢാലോചന സിദ്ധാന്തങ്ങളിൽ വീഴുകയും ചെയ്യുന്ന ഒരാളെ ഞങ്ങളുടെ ഏറ്റവും രഹസ്യമായ കാര്യങ്ങൾ വിശ്വസിച്ച് ഏൽപ്പിക്കാൻ കഴിയില്ല "ഷുമർ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us