ഗൾഫിൽ രണ്ട് അമേരിക്കൻ എംബസികൾ അടച്ചു; തെക്കൻ ലെബനനിൽ ഇസ്രായേലിൻ്റെ പിടിച്ചെടുക്കൽ

New Update
G

വാഷിംഗ്‌ടൺ: ഇറാനുമായി സംഘർഷം വഷളാകുന്നതിനിടെ സൗദി അറേബ്യയിലെയും കുവൈത്തിലെയും അമേരിക്കൻ എംബസികൾ അടച്ചതായി സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. ഡ്രോൺ ആക്രമണങ്ങൾക്ക് പിന്നാലെയാണ് തീരുമാനം. അതോടൊപ്പം മിഡിൽ ഈസ്റ്റിലെ 14 രാജ്യങ്ങളിൽ നിന്നു അമേരിക്കൻ പൗരന്മാർ ഉടൻ ഒഴിഞ്ഞുപോകണമെന്ന് മുന്നറിയിപ്പും നൽകി.

Advertisment

ഇതിനിടെ, ഇസ്രായേൽ ഡിഫൻസ് ഫോഴ്സസ് തെക്കൻ ലെബനനിലെ ചില തന്ത്രപ്രധാന പ്രദേശങ്ങൾ പിടിച്ചെടുത്തതായി പ്രഖ്യാപിച്ചു. ഇറാൻ പിന്തുണയുള്ള ഹിസ്ബുള്ളയ്ക്കെതിരായ നടപടികളുടെ ഭാഗമായാണ് നീക്കമെന്ന് ഇസ്രായേൽ വ്യക്തമാക്കുന്നത്. യുദ്ധത്തിന് സൈന്യത്തിന് നിർദ്ദേശം നൽകിയതായി പറഞ്ഞു. വടക്കൻ ഇസ്രായേലിൽ എയർ റെയ്ഡ് സൈറൺ മുഴങ്ങിയെങ്കിലും ഉടൻ മരണവാർത്തകളില്ല.

പ്രസിഡന്റ് ട്രംപ്, യുഎസ് സൈനിക നീക്കം തുടരുമെന്ന് സോഷ്യൽ മീഡിയയിൽ മുന്നറിയിപ്പ് നൽകി. വിദേശകാര്യ സെക്രട്ടറി മാർക്കോ റുബിയോ, ഇനി കൂടുതൽ ശക്തമായ പ്രഹരങ്ങൾ ബാക്കിയുണ്ട് എന്നും വ്യക്തമാക്കി.

ബ്രെന്റ് ക്രൂഡ് ബാരലിന് 80 ഡോളറിന് മുകളിലേക്ക് ഉയർന്നു. 2024 മുതൽക്കുള്ള ഉയർന്ന നിരക്കാണിത്. പ്രകൃതിവാതക വിലയും രണ്ടാമത്തെ ദിവസവും ഉയർന്നു. ഊർജ്ജവിപണി, യാത്ര, വിതരണ ശൃംഖലകൾ എന്നിവയിൽ സാമ്പത്തിക ആഘാതം ഉണ്ടാകുമെന്ന ആശങ്ക ശക്തമാണ്.

ശനിയാഴ്ച നടന്ന അമേരിക്കൻ-ഇസ്രായേൽ ആക്രമണത്തിൽ അലി ഖമനേയി കൊല്ലപ്പെട്ടതിന് ശേഷം ഇറാൻ നടത്തിയ തിരിച്ചടികളിൽ ആറ് അമേരിക്കൻ സൈനികർ മരിച്ചതായി പെന്റഗൺ അറിയിച്ചു. ഇറാന്റെ റെഡ് ക്രസന്റ് സൊസൈറ്റി പറയുന്നത്, യുഎസ്-ഇസ്രായേൽ ആക്രമണങ്ങൾ ആരംഭിച്ചതിന് ശേഷം മരണസംഖ്യ 787 ആയി ഉയർന്നുവെന്നാണ്. ലെബനനിൽ കുറഞ്ഞത് 31 പേരും ഇസ്രായേലിൽ 10 പേരും കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു. ഗൾഫ് രാജ്യങ്ങളിലായി ആറു മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഇതിനിടെ, ജർമ്മൻ ചാൻസലർ ഫ്രെഡ്റിക്ക് മേഴ്‌സുമായി ട്രംപ് വാഷിംഗ്ടണിൽ കൂടിക്കാഴ്ച നടത്താനിരിക്കുകയാണ്. മുമ്പേ നിശ്ചയിച്ചിരുന്ന ഈ കൂടിക്കാഴ്ചയിൽ ഇറാൻ വിഷയമാണ് പ്രധാന അജണ്ടയാകുമെന്ന് പ്രതീക്ഷിക്കുന്നു.

Advertisment