ഡാലസിൽ വാഹന പരിശോധനക്കിടെ വൻ ലഹരിമരുന്ന് വേട്ട; രണ്ട് പേർ അറസ്റ്റിൽ

New Update
B

ഡാലസ്: ഡാലസിലെ വൈറ്റ് റോക്ക് ഏരിയയിൽ നടന്ന ട്രാഫിക് പരിശോധനയ്ക്കിടെ ഒരു പൗണ്ടിനടുത്ത് കൊക്കെയ്‌നും മെത്താംഫെറ്റാമിനും ഡാലസ് പൊലീസ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേർ അറസ്റ്റിലായി. അമിത വേഗതയിൽ വന്ന ഒരു ഗോൾഡ് ജിഎ സി യൂക്കോൺ വാഹനത്തെയാണ് പൊലീസ് തടഞ്ഞുനിർത്തിയത്.

Advertisment

യാത്രക്കാരനായിരുന്ന ജീസസ് ജോണാത്തൻ ഗാർസയെ മോഷണക്കേസിലെ പരോൾ ലംഘനത്തിനുള്ള വാറന്റ് ഉണ്ടായിരുന്നതിനാൽ ആദ്യം അറസ്റ്റ് ചെയ്തു. ഇയാളുടെ പക്കൽ നിന്ന് കൊക്കെയ്ൻ പിടികൂടി.

വാഹനമോടിച്ചിരുന്ന മോയിസസ് പെരസ് ജൂനിയറുടെ പക്കൽ സാധുവായ ഇൻഷുറൻസ് ഇല്ലാത്തതിനാൽ വാഹനം കസ്റ്റഡിയിലെടുക്കുകയും തുടർന്ന് നടത്തിയ പരിശോധനയിൽ വാഹനത്തിന്റെ സെന്റർ കൺസോളിൽ ഒളിപ്പിച്ച നിലയിൽ ലഹരിമരുന്ന് ശേഖരം (445.8 ഗ്രാം കൊക്കെയ്‌നും 47.7 ഗ്രാം മെത്താംഫെറ്റാമിൻസും) കണ്ടെത്തുകയും ചെയ്തു. മോയിസസ് പെരസിനെതിരെ ലഹരിമരുന്ന് നിർമാണത്തിനും വിതരണത്തിനും കേസെടുത്തു.

Advertisment