New Update
/sathyam/media/media_files/2025/12/20/c-2025-12-20-03-56-31.jpg)
വിസ്‌കോൻസെൻ: അമേരിക്കയിലെ വിസ്‌കോൻസെൻ സംസ്ഥാനത്ത് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ബാധിച്ച് രണ്ട് കുട്ടികൾ മരിച്ചതായി ആരോഗ്യ വകുപ്പ് (ഡി എച്ച് എസ്) സ്ഥിരീകരിച്ചു. മരിച്ച കുട്ടികളിൽ ഒരാൾക്ക് കോവിഡ്-19 ബാധിച്ചിരുന്നതായും രണ്ടാമത്തെ കുട്ടിക്ക് ഇൻഫ്ലുവൻസ ബാധിച്ചിരുന്നതായും ആരോഗ്യവകുപ്പ് അറിയിച്ചു.
Advertisment
വൈറസ് രോഗങ്ങൾ പടരുന്നത് ഗൗരവകരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് സ്റ്റേറ്റ് എപ്പിഡെമിയോളജിസ്റ്റ് ടോം ഹോപ്റ്റ് മുന്നറിയിപ്പ് നൽകി. ശ്വാസകോശ വൈറസുകളെ പ്രതിരോധിക്കുന്നതിന് കൈകൾ ഇടയ്ക്കിടെ കഴുകുക, അസുഖമുള്ളപ്പോൾ വീട്ടിൽ തന്നെ കഴിയുക, തിരക്കുള്ള ഇടങ്ങളിൽ മാസ്ക് ധരിക്കുക എന്നിവ പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us