ഫ്ലോറിഡ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ വെടിവയ്പ്പിൽ രണ്ട് മരണം, നിരവധി പേർക്ക് പരിക്ക്

author-image
പി പി ചെറിയാന്‍
Updated On
New Update
Hgfghh

ഫ്ലോറിഡ: വ്യാഴാഴ്ച  ഫ്ലോറിഡ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ  നടന്ന വെടിവയ്പ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടതായും  നിരവധി  പേർക്ക് പരിക്കേറ്റതായും എഫ്എസ്‌യു പോലീസ് മേധാവി ജേസൺ ട്രംബോവർ പറഞ്ഞു.

Advertisment

മരിച്ചവർ വിദ്യാർത്ഥികളല്ല. മറ്റ് അഞ്ച് പേരെ പ്രാദേശിക ആശുപത്രിയിലേക്ക് മാറ്റിയതായും സംശയിക്കപ്പെടുടുന്ന വെടിവയ്പ്പുകാരനും ചികിത്സയിലാണെന്നും ട്രംബോവർ പറഞ്ഞു.

അക്രമി ഫീനിക്സ് ഇക്നർ, 20,  ലിയോൺ കൗണ്ടി ഷെരീഫ് ഡെപ്യൂട്ടിയുടെ മകനാണ്. അമ്മയുടെ മുൻ സർവീസ് പിസ്റ്റളുകളിലൊന്ന് ഉപയോഗിചായിരുന്നു വെടിവയ്പ്. ആറ് പേർക്കും  വെടിയേറ്റതായി തല്ലാഹസി മെമ്മോറിയൽ ഹെൽത്ത്കെയറിന്റെ വക്താവ് പറഞ്ഞു.   ഒരാളുടെ നില അതീവ ഗുരുതരമാണ്.

എക്‌സിലെ ഒരു പോസ്റ്റിൽ “ഞങ്ങളുടെ പ്രാർത്ഥനകൾ   എഫ്‌എസ്‌യു കുടുംബത്തോടൊപ്പമുണ്ട്, സംസ്ഥാന നിയമപാലകർ സജീവമായി പ്രതികരിക്കുന്നു.” ഗവർണർ റോൺ ഡിസാന്റിസ് പറഞ്ഞു

Advertisment