ഡാളസിലെ മക്കിന്നി അപ്പാർട്ട്‌മെൻ്റ് സമുച്ചയത്തിൽ വെടിവെപ്പു രണ്ട് മരണം,രണ്ട് പേർ അറസ്റ്റിൽ

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
jnjnkjno

ഡാളസ്: ബുധനാഴ്ച മക്കിന്നി അപ്പാർട്ട്‌മെൻ്റ് സമുച്ചയത്തിൽ മാരകമായ വെടിവെപ്പിൽ രണ്ട് പേർ മരിച്ചു, രണ്ട് പേർ കൊലപാതക കുറ്റം ചുമത്തി കസ്റ്റഡിയിലാണ്.

മക്കിന്നി പോലീസ് പറയുന്നതനുസരിച്ച്, രാത്രി 8 മണിക്ക് ശേഷമാണ് നോർത്ത് മക്ഡൊണാൾഡ് സ്ട്രീറ്റിലെ 3300 ബ്ലോക്കിലെ ഒരു അപ്പാർട്ട്മെൻ്റ് സമുച്ചയത്തിലാണ് സംഭവം.

കോംപ്ലക്‌സിൽ പാർക്ക് ചെയ്തിരുന്ന ഡോഡ്ജ് പിക്കപ്പ് ട്രക്കിലെ യാത്രക്കാരൻ്റെ അടുത്തേക്ക് ഒരാൾ വരുന്നത് കണ്ടതായി ദൃക്‌സാക്ഷികൾ പോലീസിനോട് പറഞ്ഞു. ഏറ്റുമുട്ടലിൽ രണ്ട് പേർക്ക് പരിക്കേറ്റു.

ഡോഡ്ജ് ട്രക്കിൻ്റെ ഡ്രൈവർ തൻ്റെ പരിക്കേറ്റ യാത്രക്കാരനായ 20 കാരനായ പ്രിൻസ്റ്റണിനെ മെഡിക്കൽ സിറ്റി മക്കിന്നിയിലേക്ക് കൊണ്ടുപോയി. ട്രക്കിനെ സമീപിച്ച 19 കാരനായ മക്കിന്നിയെ ഇഎംഎസ് പ്രവർത്തകർ മക്കിന്നിമെഡിക്കൽ സിറ്റിയിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് പ്രഥമശുശ്രൂഷ നൽകി.

പരിക്കേറ്റ രണ്ടുപേരും പിന്നീട് മരിച്ചു. ഇവരുടെ പേരുവിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഹോസ്പിറ്റലിൽ നിന്നിരുന്ന മക്കിന്നി ഓഫീസർ പിക്കപ്പ് ആശുപത്രി വിടുന്നത് തിരിച്ചറിയുകയും ഡ്രൈവറെ പിന്തുടരുകയും ചെയ്തു. ഡ്രൈവറോട് വാഹനം നിർത്താൻ പോലീസ് ആവശ്യപ്പെട്ടുവെങ്കിലും വിസമ്മതിച്ചു, . ഡ്രൈവർ ട്രക്ക് ഉപേക്ഷിച്ച് കാൽനടയായി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസ് പിടികൂടിയതായി പോലീസ് പറഞ്ഞു.

പിക്കപ്പിൻ്റെ 21 കാരനായ ഡ്രൈവർ ക്രിസ്റ്റഫർ പെരസ് ആശുപത്രിയിൽ ഉണ്ടായിരുന്ന 18 കാരൻ ജോസ് മെജിയ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു, രണ്ട് പേരുടെ മരണവുമായി ബന്ധപ്പെട്ട് ഇരുവർക്കുമെതിരെ. കൊലപാതകക്കുറ്റം ചുമത്തുകയും കോളിൻ കൗണ്ടി ഡിറ്റൻഷൻ ഫെസിലിറ്റിയിൽ രജിസ്റ്റർ ചെയ്യുകയും ചെയ്തതായി പോലീസ് പറഞ്ഞു.

Advertisment
Advertisment