ഒക്‌ലഹോമയിൽ വീടിന് തീപിടിച്ച് രണ്ട് മരണം, രണ്ട് പേർക്ക് ഗുരുതര പരുക്ക്

New Update
Dthhj

ഒക്‌ലഹോമയിൽ നോർത്ത്‌വെസ്റ്റ് 24-നും എൻ ലിൻ അവന്യൂവിനും സമീപം വീടിന് തീപിടിച്ചു. സംഭവത്തിൽ രണ്ട് പേർ മരിച്ചു, മറ്റ് രണ്ട് പേർ പൊള്ളലേറ്റ് ആശുപത്രിയിൽ. വെള്ളിയാഴ്ച പുലർച്ചെ 4:14 ഓടെയാണ് തീപിടിത്തമുണ്ടായത്.

Advertisment

തീപിടിത്തത്തെ തുട‍ർന്ന് ഒരു സ്ത്രീയും ഒരു ആൺകുട്ടിയും മരിച്ചു, ഒരു പുരുഷനും ഒരു ആൺകുട്ടിക്കും സാരമായ പൊള്ളലേറ്റതായി അഗ്നിശമന സേനാംഗങ്ങൾ പറഞ്ഞു. 

വീടിനുള്ളിൽ കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് അഗ്നിശമന സേനാംഗങ്ങൾ പറഞ്ഞു. ഒക്‌ലഹോമ സിറ്റി പൊലീസ് ഹോമിസൈഡ് ഡിവിഷനും മെഡിക്കൽ എക്സാമിനറുടെ ഓഫിസും മരണകാരണം നിർണ്ണയിക്കും. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു.

Advertisment