/sathyam/media/media_files/2025/11/18/vv-2025-11-18-04-32-16.jpg)
ഹൂസ്റ്റൺ: ഹൂസ്റ്റണിൽ 12 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഹോണ്ടുറാസ്, എൽ സാൽവഡോർ സ്വദേശികളായ രണ്ട് പുരുഷന്മാർ അറസ്റ്റിലായി. അനധികൃതമായി രാജ്യത്തേക്ക് കടത്തിയ കുട്ടിയെ ചൂഷണം ചെയ്തതുമായി ബന്ധപ്പെട്ട് ഈ കേസിലെ നാല് പ്രതികളെ ഇതിനോടകം അറസ്റ്റ് ചെയ്തിരുന്നു. ഫെലിക്സ് ബുസ്റ്റിലോ ഡയസ് (49), ജോസ് ജെർബർ റിവേര (45) എന്നിവരാണ് അറസ്റ്റിലായത്.
പീഡനത്തിനിരയായ പെൺകുട്ടി ഫെലിക്സ് ബുസ്റ്റിലോ ഡയസിന്റെ അനന്തരവളാണ്. കുട്ടിയെ അനധികൃതമായി രാജ്യത്തേക്ക് കടത്തിയ ശേഷം പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്. ഡയസിൽ നിന്ന് രക്ഷപ്പെട്ട കുട്ടിയെ പിന്നീട് തടഞ്ഞുവെച്ച് മർദ്ദിക്കുകയും നിർബന്ധിത ജോലി ചെയ്യിക്കുകയും ചെയ്തതിന് ബ്രെൻഡ ഗാർഷ്യ (38), ടാനിയ ഗാർഷ്യ (37) എന്നീ രണ്ട് സ്ത്രീകളെ അധികൃതർ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
പ്രതികളിൽ ഒരാളായ ജോസ് ജെർബർ റിവേരയെ മോണ്ട്ഗോമറി കൗണ്ടി ഷെരീഫ് ഓഫിസാണ് അറസ്റ്റ് ചെയ്തത്. ഫെലിക്സ് ബുസ്റ്റിലോ ഡയസിനെ ഇമിഗ്രേഷൻ നിയമലംഘനങ്ങളുടെ പേരിൽ ഐസിഇ കസ്റ്റഡിയിലെടുക്കുകയും തുടർന്ന് ഹാരിസ് കൗണ്ടി ഷെരീഫ് ഓഫീസിന് കൈമാറുകയും ചെയ്തു. കേസിന്റെ വിശദാംശങ്ങൾ അത്യധികം അസ്വസ്ഥജനകമാണെന്ന് ഷെരീഫുമാർ പ്രതികരിച്ചു. നീതി ഉറപ്പാക്കാനുള്ള അന്വേഷണം തുടരുകയാണെന്നും, പീഡനത്തിനിരയായ പെൺകുട്ടി ഇപ്പോൾ സുരക്ഷിതയാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us