New Update
/sathyam/media/media_files/2025/12/29/cg-2025-12-29-04-04-37.jpg)
ന്യൂജേഴ്സി: ഞായറാഴ്ച്ച രാവിലെ 11 മണിയോടെ ന്യൂജേഴ്സിയിൽ രണ്ട് ഹെലികോപ്റ്ററുകൾ ആകാശത്തുവെച്ചു കൂട്ടിയിടിച്ചതിനെ തുടർന്നു ഒരാൾ കൊല്ലപ്പെട്ടു. മറ്റൊരാളെ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Advertisment
ഹാമൺടണിലെ ബേസിൻ റോഡിനും വൈറ്റ് ഹോഴ്സ് പൈക്കിനും സമീപമുള്ള പ്രദേശത്താണ് ഹെലികോപ്റ്ററുകൾ തക വീണത്.
കൂട്ടിയിടിച്ച രണ്ട് ഹെലികോപ്റ്ററുകളും താഴേക്ക് പതിക്കുകയായിരുന്നു. ഇതിൽ ഒരു ഹെലികോപ്റ്റർ തകർന്ന ഉടൻ തന്നെ തീപിടിച്ച് പൂർണ്ണമായും നശിച്ചു.
ഹാമൺടൺ പോലീസ് വകുപ്പും ഫയർഫോഴ്സും ഉടനടി സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. അവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മരണപ്പെട്ടയാളെയും പരിക്കേറ്റയാളെയും കണ്ടെത്തിയത്.
അപകടകാരണം ഇതുവരെ വ്യക്തമായിട്ടില്ല. അന്വേഷണം തുടരുന്ന സാഹചര്യത്തിൽ ബേസിൻ റോഡ് വഴിയുള്ള യാത്ര ഒഴിവാക്കണമെന്ന് പോലീസ് പ്രദേശവാസികൾക്ക് നിർദ്ദേശം നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us