ടെക്സസ് സിറ്റി കൗൺസിൽ ഉപതെരഞ്ഞെടുപ്പുകളിൽ രണ്ടു ഇന്ത്യൻ അമേരിക്കൻ സ്ഥാനാർഥികൾ വിജയം നേടി.
എനർജി എക്സിക്യൂട്ടീവ് ആയിരുന്ന ഡൽഹി ഐ ഐ ടി ബിരുദധാരി സഞ്ജയ് സിംഗാൾ ജയിച്ചത് ഷുഗർ ലാൻഡ് ഡിസ്‌ട്രിക്‌ട് 2ൽ ഇന്ത്യൻ അമേരിക്കൻ നസീർ ഹുസൈനെ 777നെതിരെ 2,346 വോട്ടിനു തോൽപിച്ചാണ്. "ഈ വിജയം ഡിസ്‌ട്രിക്‌ട് 2ലെ വോട്ടർമാരുടേതാണ്," അദ്ദേഹം പറഞ്ഞു.
സിഖ് വംശജയായ ഇന്ത്യൻ അമേരിക്കൻ സുഖ് കൗർ ഉജ്വല വിജയമാണ് സാൻ അന്റോണിയോ ഡിസ്‌ട്രിക്‌ട് 1 കൗൺസിൽ സീറ്റിൽ നേടിയത്. വിദ്യാഭ്യാസ പരിഷ്കരണങ്ങൾക്ക് നേതൃത്വം നൽകുന്ന കൗർ 65% വോട്ടാണ് പാറ്റി ഗിബ്ബൺസിനെതിരെ നേടിയത്. സാൻ അന്റോണിയോ സിറ്റി കൗൺസിലിൽ എത്തുന്ന ആദ്യ സിഖ് വനിതയാണ് കൗർ.