New Update
/sathyam/media/media_files/PU6qdq2sjpXqd9w659YA.jpg)
വാഷിംഗ്‌ടൺ ഡി സി: വാഷിംഗ്‌ടൺ ഡി സിയിൽ ഞായറാഴ്ച പുലർച്ചെ രണ്ടു പേർ വെടിയേറ്റു മരിച്ചതായി പോലീസ് അറിയിച്ചു. അഞ്ചു പേർക്കെങ്കിലും പരുക്കേറ്റു.
Advertisment
വൈറ്റ് ഹൗസിൽ നിന്നു കുറച്ചകലെയായി കെന്നഡി റീക്രിയേഷൻ സെന്ററിനു സമീപത്തു പുലർച്ചെ മൂന്നരയ്ക്കാണ് വെടിവയ്‌പുണ്ടായത്.
അക്രമിയെന്നു കരുതുന്ന ഒരാളെ തിരയുന്നുവെന്നു പോലീസ് പറഞ്ഞു.
വെടിയേറ്റവരെല്ലാം പ്രായപൂർത്തി വന്നവരാണെന്നു പോലീസ് വക്താവ് ജെഫ്രി കരോൾ പറഞ്ഞു.