ഫ്ലോറിഡയിൽ മണൽക്കുഴി ഇടിഞ്ഞുവീണ് രണ്ട് വിദ്യാർഥികൾക്ക് ദാരുണാന്ത്യം

New Update
C

ഫ്ലോറിഡയിലെ സിട്രസ് കൗണ്ടിയിൽ മണൽക്കുഴി കുഴിക്കുന്നതിനിടെ മൺകൂന ഇടിഞ്ഞുവീണ് രണ്ട് ആൺകുട്ടികൾ ശ്വാസംമുട്ടി മരിച്ചു. ഇൻവർനെസ് മിഡിൽ സ്കൂളിലെ വിദ്യാർഥികളായ ജോർജ്ജ് വാട്ട്സ് (14), ഡെറിക് ഹബ്ബാർഡ് (14) എന്നിവരാണ് മരണപ്പെട്ടത്.

Advertisment

സ്പോർട്സ്മാൻ പാർക്കിൽ കളിക്കുന്നതിനിടെ മണലിൽ ഏകദേശം 4-5 അടി ആഴമുള്ള കുഴിയെടുത്ത് അതിൽ തുരങ്കം നിർമിക്കുകയായിരുന്നു കുട്ടികൾ. ഈ സമയത്ത് പെട്ടെന്ന് മണൽ ഇടിയുകയും കുട്ടികൾ അതിനുള്ളിൽ കുടുങ്ങുകയുമായിരുന്നു. സഹോദരങ്ങളെപ്പോലെ വളർന്ന ഉറ്റ സുഹൃത്തുക്കളായിരുന്നു ഇരുവരുമെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. ഒരു വിനോദം വലിയൊരു ദുരന്തമായി മാറിയതിന്റെ നടുക്കത്തിലാണ് പ്രദേശം.

Advertisment