ഓക്‌ലഹോമ: വടക്കൻ ഓക്‌ലഹോമയിലെ ഒരു വീട്ടിൽ തർക്കത്തിനിടെ ഒരാളെ കൊലപ്പെടുത്തിയ കേസിൽ രണ്ട് കൗമാരക്കാർ കസ്റ്റഡിയിലെടുത്തതായി അധികൃതർ അറിയിച്ചു. ഡിറ്റർ ഗോൺസാലസ് (34) എന്ന യുവാവാണ് കൊല്ലപ്പെട്ടത്.
സംഭവസ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ കുത്തേറ്റ ഗോൺസാലസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 13 ഉം 15 ഉം വയസ്സുള്ള രണ്ട് ആൺകുട്ടികളെ കസ്റ്റഡിയിലെടുത്തു.
13 കാരനാണ് യുവാവിനെ കുത്തിയയത്. നിലവിൽ ഇരുവരും ജുവനൈൽ തടങ്കൽ കേന്ദ്രത്തിലാണ്. ഫസ്റ്റ് ഡിഗ്രി കൊലപാതകക്കുറ്റത്തിന് 13 കാരനെതിരെ കേസെടുത്തിട്ടുണ്ട്.