New Update
/sathyam/media/media_files/j5oxZIC0tEnwBQSwjXxn.jpg)
ഫ്ലോറിഡ: രണ്ട് സ്ത്രീകളെ കൊലപ്പെടുത്തിയ വെയ്ഡ് വിൽസണിന് (30) ഫ്ലോറിഡയിലെ ലീ കൗണ്ടിയിലെ കോടതി ചൊവ്വാഴ്ച വധശിക്ഷ വിധിച്ചു. ക്രിസ്റ്റിൻ മെൽട്ടൺ (35), ഡയാൻ റൂയിസ് (43) എന്നിവരുടെ കൊലപാതകത്തിലാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്.
Advertisment
മണിക്കൂറുകൾക്കുള്ളിലാണ് പ്രതി രണ്ട് സ്ത്രീകളെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയെന്ന് കോടതി കണ്ടെത്തി. കൊല്ലപ്പെട്ടവരുടെ മാതാപിതാക്കളുടെ അഭ്യർഥനയും വിധി പ്രസ്താവിക്കുന്നതിൽ നിർണായകമായി മാറി. ഫ്ലോറിഡയിലെ ലീ കൗണ്ടിയിലെ കോടതി മുറിയിൽ വിൽസൺ അനങ്ങാതെ നിന്നപ്പോൾ, ഗ്യാലറിയിലെ ആളുകളിൽ നിന്ന് ആഹ്ലാദവും കയ്യടിയും മുഴങ്ങി.
വധശിക്ഷയ്ക്ക് പകരം രണ്ട് ജീവപര്യന്തം ശിക്ഷ വിധിക്കണമെന്ന് വിൽസന്റെ അഭിഭാഷകൻ ലീ ഹോളണ്ടർ കോടതിയോട് അഭ്യർഥിച്ചു. എന്നാൽ, അസിസ്റ്റന്റ് സ്റ്റേറ്റ് അറ്റോർണി ആൻഡ്രിയാസ് ഗാർഡിനർ ഈ വാദം തള്ളിക്കളഞ്ഞു.