New Update
/sathyam/media/media_files/2025/10/09/hbb-2025-10-09-04-45-23.jpg)
ജോർജിയയിലെ വാൾഡോസ്റ്റയിൽ അനധികൃതമായി നടത്തിയിരുന്ന ഡേ കെയറിൽ രണ്ട് വയസ്സുകാരന് നായയുടെ ആക്രമണത്തിൽ ദാരുണാന്ത്യം. സംഭവം നടക്കുമ്പോൾ ഡേ കെയർ ഉടമ സ്റ്റേസി വീലർ കോബ് (48) ഉറങ്ങുകയായിരുന്നു. കുട്ടിയെ രണ്ടുമണിക്കൂറിലധികം ആരും ശ്രദ്ധിച്ചില്ലെന്നും പൊലീസ് അറിയിച്ചു.
Advertisment
വെള്ളിയാഴ്ച കുട്ടി വീടിന് പുറത്ത് പോയി രണ്ട് വലിയ റോട്ട്‌വീലർ നായക്കളുള്ള കൂട് തുറന്നു. തുടർന്ന് നായകൾ കുട്ടിയെ ആക്രമിക്കുകയായിരുന്നു. ആശുപത്രിയിലെത്തിക്കുന്നതിന് മുൻപ് തന്നെ കുട്ടിയുടെ മരണം സംഭവിച്ചിരുന്നു. സംഭവം നടക്കുമ്പോൾ മറ്റ് കുട്ടികൾ ആരും അവിടെ ഉണ്ടായിരുന്നില്ല.