/sathyam/media/media_files/2025/09/15/bhbv-2025-09-15-03-47-48.jpg)
മോസ്കോ: റഷ്യയിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാലകളിലൊന്നിൽ യുക്രെയ്ൻ ഡ്രോൺ ആക്രമണം നടത്തി. ലെനിൻഗ്രാഡ് മേഖലയിലെ കിരിഷി എണ്ണ ശുദ്ധീകരണശാലയ്ക്കുനേരെയാ ണ് ആക്രമണമുണ്ടായതെന്ന് റഷ്യൻ ഉദ്യോഗസ്ഥരും യുക്രെയ്ൻ സൈന്യവും സ്ഥിരീകരിച്ചു.
ആക്രമണ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. എണ്ണ ശുദ്ധീകരണ ശാലയ്ക്ക് ഡ്രോൺ വരുന്നതും ഉട പൊട്ടിത്തെറിക്കുന്നതും വീഡിയോയിൽ കാണാം. പ്ലാന്റ് പൂർണമായും തകർന്ന നിലയിലാണ്. രണ്ട് ഡ്രോണുകളിൽ ഒന്ന് വെടിവച്ചിട്ടു. ആക്രമണത്തിൽ ആളപായം ഉണ്ടായിട്ടില്ല.
ആക്രമണത്തെ തുടർന്ന് ശുദ്ധീകരണശാലയിൽ തീപിടുത്തും ഉണ്ടായതായും വൻ നാശനഷ്ടം സംഭവിച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞു.
റഷ്യൻ എണ്ണക്കമ്പനിയായ സർഗുട്നെഗാസിന്റെ ഉടമസ്ഥതയിലുള്ള, പ്രതിവർഷം 17.7 ദശലക്ഷം മെട്രിക് ടണ്ണോളം അസംസ്കൃത എണ്ണ സംസ്കരിക്കുന്ന (പ്രതിദിനം ഏകദേശം 355,000 ബാരൽ) ശുദ്ധീകരണശാലയിലയ്ക്കുനേരെ യാണ് ആക്രമണം ഉണ്ടായത്. എണ്ണ ഉൽപ്പാദനത്തിൽ രാജ്യത്തെ മികച്ച മൂന്ന് ശുദ്ധീകരണശാലകളിൽ ഇത്.
കിരിഷിയിൽ മൂന്നു ഡ്രോണുകൾ വെടിവച്ചിട്ടതായും ഡ്രോണുകളുടെ അവശിഷ്ടങ്ങളിൽ നിന്ന് തീ പടർന്നതായും ലെനിൻഗ്രാഡ് റീജിയണൽ ഗവർണർ അലക്സാണ്ടർ ഡ്രോസ്ഡെങ്കോ പറഞ്ഞു. സംഭവത്തിൽ ആളപായമോ പരിക്കുകളോ ഉണ്ടായിട്ടില്ലെന്നും തീ അണച്ചതായും അദ്ദേഹം അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു.