റഷ്യയെ തോല്‍പ്പിക്കാന്‍ യുക്രെയ്നു കഴിയും: ട്രംപ്

New Update
gvv

ന്യൂയോര്‍ക്ക്: റഷ്യയും യുക്രെയ്നും തമ്മിലുള്ള യുദ്ധത്തില്‍ റഷ്യയെ തോല്‍പ്പിക്കാന്‍ യുക്രെയ്നു കഴിയുമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. നിലവില്‍ റഷ്യ പിടിച്ചെടുത്ത യുക്രെയ്നിന്‍റെ ഭൂമി യൂറോപ്യന്‍ യൂണിയന്‍റെ സഹായമുണ്ടെങ്കില്‍ യുക്രെയ്ന് തിരികെ പിടിക്കാനാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Advertisment

സ്വന്തം സോഷ്യല്‍ മീഡിയ പ്ളാറ്റ് ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപിന്റെ പ്രതികരണം. യുക്രെയ്ന്‍ പ്രസിഡന്‍റ് വ്ലോഡിമിര്‍ സെലന്‍സ്കിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയായിരുന്നു ഈ അഭിപ്രായപ്രകടനം എന്നതും ശ്രദ്ധേയം.

റഷ്യ നടത്തുന്ന യുദ്ധം ലക്ഷ്യമില്ലാത്തതാണെന്നും അവര്‍ കടലാസ് പുലി മാത്രമാണെന്നും ട്രംപ് പരിഹസിച്ചു. റഷ്യന്‍ പൗരന്മാര്‍ക്ക് പെട്രോള്‍ കിട്ടാന്‍ ബുദ്ധിമുട്ടുണ്ടെന്നും സാമ്പത്തികമായി രാജ്യം വലിയ പ്രതിസന്ധിയിലാണെന്നും ട്രംപ്.

Advertisment