/sathyam/media/media_files/2025/04/07/ZLrFShOqjVt5S9D18y5O.jpg)
വാഷിങ്ടണ്‍: യുക്രെയ്ന്‍~റഷ്യന്‍ സംഘര്‍ഷം അവസാനിപ്പിക്കുന്നതിനായി അമെരിക്ക മുന്നോട്ടു വയ്ക്കുന്ന ഫോര്‍മുല അംഗീകരിക്കണമെന്ന് യുക്രെയ്നോട് പ്രസിഡന്‍റ് ട്രംപ്. അമെരിക്കന്‍ ഫോര്‍മുല ഇഷ്ടമായാലും ഇല്ലെങ്കിലും അംഗീകരിച്ചേ പറ്റൂ എന്ന് യുക്രെയ്ന്‍ പ്രസിഡന്‍റ് വ്ലോഡിമിര്‍ സെലന്‍സ്കിയോട് അമെരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ആവശ്യപ്പെട്ടു.
എന്നാല്‍ അമെരിക്കന്‍ ഫോര്‍മുല യുക്രെയ്ന്‍റെ ആത്മാഭിമാനവും സ്വാതന്ത്ര്യവും നഷ്ടപ്പെടുത്തുന്നതാകുമെന്നാണ് സെലന്‍സ്കി തിരിച്ചടിച്ചു. വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു ട്രംപിന്‍റെ ഈ പരാമര്‍ശം. എന്നാല്‍ അമെരിക്ക തയാറാക്കിയ 28 പോയിന്‍റ് രേഖ യുക്രെയ്ന് അനുകൂലമല്ലാത്തതാണ് യുക്രെയ്നിന്‍റെ ഭൂമിയും ആത്മാഭിമാനവും താന്‍ വില്‍ക്കുകയില്ലെന്നു സെലന്‍സ്കി തുറന്ടിക്കാന്‍ കാരണമായത്. യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതില്‍ ട്രംപ് അസ്വസ്ഥനാണ്.
യുക്രെയ്ന്‍ പദ്ധതി അംഗീകരിക്കാനുള്ള അവസാന തിയതിയായി താങ്ക്സ് ഗിവിങ് ദിനമായ നവംബര്‍ 27 നിശ്ചയിക്കുമെന്ന് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us