ഉക്രെയ്ന്‍ യുദ്ധം: ട്രംപിന്റെ പ്രതിനിധി പുടിനുമായി ചര്‍ച്ച നടത്തി

New Update
Jguht

മോസ്കോ: റഷ്യക്കും യുക്രെയ്നുമിടയില്‍ വെടിനിര്‍ത്തല്‍ കരാര്‍ സാധ്യമാക്കുക എന്ന ലക്ഷ്യവുമായി യുഎസ് പ്രതിനിധി സ്ററീവ് വിറ്റ്കോഫ് റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തി. വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നല്‍കിയ അന്ത്യശാസനത്തിന്റെ കാലാവധി വെള്ളിയാഴ്ച അവസാനിക്കാനിരിക്കെയാണ് വിറ്റ്കോഫിന്റെ സന്ദര്‍ശനം.

Advertisment

നേരത്തെ 50 ദിവസത്തിനകം വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നായിരുന്നു ട്രംപ് ആവശ്യപ്പെട്ടത്. പിന്നീട്, ഇത് വെള്ളിയാഴ്ച വരെയായി ചുരുക്കുകയായിരുന്നു. യുക്രെയ്നുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നില്ലെങ്കില്‍ റഷ്യക്കെതിരെയും റഷ്യയുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങള്‍ക്കെതിരെയും കടുത്ത ഉപരോധം ഏര്‍പ്പെടുത്തുമെന്ന് ട്രംപ് ഭീഷണി മുഴക്കിയിരുന്നു.

ചര്‍ച്ച മൂന്ന് മണിക്കൂര്‍ നീണ്ടതായി റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കൂടിക്കാഴ്ചയെക്കുറിച്ച് കുടുതല്‍ വിവരങ്ങള്‍ റഷ്യ പുറത്തുവിട്ടിട്ടില്ല.

അതേസമയം, ട്രംപിന്റെ മുന്നറിയിപ്പ് അവഗണിച്ച് യുക്രെയ്നെതിരെ റഷ്യ ആക്രമണം തുടരുകയാണ്. അടുത്തിടെ, തുര്‍ക്കിയിലെ ഇസ്തംബുളില്‍വെച്ച് റഷ്യയുടെയും യുക്രെയ്നിന്റെയും പ്രതിനിധികള്‍ മൂന്നുവട്ടം കൂടിക്കാഴ്ച നടത്തിയിരുന്നു.

Advertisment