/sathyam/media/media_files/2025/04/19/iAfg9Vl9PfnbxBPA1kNM.jpg)
ന്യൂയോർക്ക്: യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവെച്ച ഗാസ സമാധാന പദ്ധതി യു എൻ രക്ഷാസമിതി അംഗീകരിച്ചു. എതിരില്ലാത്ത 13 വോട്ടിനാണ് പ്രമേയം അംഗീകരിക്കപ്പെട്ടത്. റഷ്യയും ചൈനയും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. ഗാസയിൽ അന്താരാഷ്ട്ര സേനയെ വിന്യസിക്കുന്നത് അടക്കമുള്ള പദ്ധതിക്കാണ് അംഗീകാരം ലഭിച്ചത്.
ബ്രിട്ടൻ, ഫ്രാൻസ്, സോമാലിയ തുടങ്ങിയ രാജ്യങ്ങൾ പ്രമേയത്തെ അനുകൂലിച്ചു. ഗാസയിൽ സമാധാനം പുനഃസ്ഥാപിക്കാനായി 20 ഇന പദ്ധതിയാണ് വാഷിങ്ടൺ മുന്നോട്ടുവെച്ചിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തിലാണ് വെടിനിർത്തൽ സാധ്യമായത്.ഗാസ പുനരുദ്ധാരണം, മികച്ച ഭരണസംവിധാനം ഒരുക്കൽ തുടങ്ങിയവ നിർദേശങ്ങളിൽ ഉൾപ്പെടുന്നു.
കരട് പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തതിന്, മറ്റു രാജ്യങ്ങൾക്ക് യുഎന്നിലെ യുഎസ് അംബാസഡർ മൈക്ക് വാൾട്ട്സ് കൗൺസിലിന് നന്ദി അറിയിച്ചു. പ്രമേയത്തിൽ മനുഷ്യാവകാശങ്ങളെക്കുറിച്ചുള്ള ഒരു പരാമർശവും ഉൾപ്പെടുത്തിയിട്ടില്ലെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ചിലെ യുഎൻ ഡയറക്ടർ ലൂയിസ് ചാർബോണിയോ അഭിപ്രായപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us