വാഷിങ്ടണ്‍: യുഎസില്‍ തൊഴിലില്ലായ്മ ആനുകൂല്യങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കുന്നവരുടെ എണ്ണം എട്ടു മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. തൊഴില്‍ വകുപ്പിന്റെ കണക്കുപ്രകാരം തൊഴിലില്ലായ്മ ആനുകൂല്യങ്ങള്‍ക്കുവേണ്ടി കഴിഞ്ഞ ആഴ്ച 8,000 പുതിയ അപേക്ഷകളാണ് ലഭിച്ചത്. കഴിഞ്ഞ ഒക്ടോബറിനുശേഷം ഏറ്റവും കൂടുതല്‍ അപേക്ഷ ലഭിച്ച ആഴ്ചയാണിത്.
ഇതോടെ മൊത്തം അപേക്ഷകരുടെ എണ്ണം 2.47 ലക്ഷമായി ഉയര്‍ന്നു. തൊഴിലില്ലായ്മ ആനുകൂല്യങ്ങള്‍ക്കായുള്ള ആഴ്ചതോറുമുള്ള അപേക്ഷകള്‍ യു.എസില്‍ കമ്പനികളുടെ പിരിച്ചുവിടലിന്റെ സൂചികയായാണ് കണക്കാക്കുന്നത്. അതേസമയം, കോവിഡ് കാലത്ത് ദശലക്ഷക്കണക്കിനു പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടിരുന്നു.
ഇപ്പോള്‍, വിപണിയില്‍ താരിഫ് അനിശ്ചിതത്വം നിലനില്‍ക്കെയാണ് തൊഴില്‍ നഷ്ടപ്പെടുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട് പുറത്തുവരുന്നത്.