അസാധാരണ നടപടി: ദക്ഷിണാഫ്രിക്കൻ അംബാസഡർ ഇബ്രാഹിം റസൂലിനെ പുറത്താക്കി യുഎസ്

author-image
പി പി ചെറിയാന്‍
Updated On
New Update
Bgfjnnj

വാഷിങ്‌ടൻ: ദക്ഷിണാഫ്രിക്കൻ അംബാസഡർ ഇബ്രാഹിം റസൂലിനെ പുറത്താക്കിയതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്ക് റുബിയോ അറിയിച്ചു. ഇബ്രാഹിം റസൂലിന് ഇനി യുഎസിൽ പ്രവേശനമുണ്ടാവില്ല. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകുന്നതിനിടെയാണ് അമേരിക്കയുടെ അസാധാരണ നടപടി.

Advertisment

ഓൺലൈൻ ലക്ചറിനിടെ റസൂൽ നടത്തിയ ചില പരാമർശങ്ങൾ അമേരിക്കൻ വിരുദ്ധമാണെന്ന് പറയുന്ന ലേഖനത്തിന്റെ ലിങ്കും റുബിയോ പങ്കുവെച്ചു. കാനഡയിൽ നടന്ന വിദേശകാര്യമന്ത്രിമാരുടെ യോഗത്തിൽ പങ്കെടുത്ത ശേഷം യുഎസിലേക്ക് തിരികെ പോവുകയാണെന്ന് മാർക്ക് റുബിയോ അറിയിച്ചു. തൊട്ടു പിന്നാലെയാണ് ദക്ഷിണാഫ്രിക്കൻ അംബാസഡറെ മാറ്റുന്ന വിവരം യുഎസ് പുറത്തുവിട്ടത്. എന്നാൽ റുബിയോയുടെ പോസ്റ്റിനപ്പുറം ഇക്കാര്യത്തിൽ കൂടുതൽ വിശദീകരണം നൽകാൻ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് തയാറായിട്ടില്ല.

ദക്ഷിണാഫ്രിക്കക്ക് നൽകുന്ന സഹായം നിർത്തലാക്കുന്ന ഉത്തരവിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവെച്ചിരുന്നു. നേരത്തെ ദക്ഷിണാഫ്രിക്കൻ സർക്കാരിനെ വിമർശിച്ച് ഡോണാൾഡ് ട്രംപും ഇലോൺ മസ്കും രംഗത്തെത്തിയിരുന്നു. വെള്ളുത്ത വർഗക്കാരോട് വിവേചനം കാണിക്കുന്നുവെന്ന് ആരോപിക്കുന്ന ഭൂനിയമത്തിന്റെ പേരിലാണ് ദക്ഷിണാഫ്രിക്കയിലെ കറുത്ത വർഗക്കാരുടെ സർക്കാരിനെതിരെ ഇരുവരും വിമർശനം ഉന്നയിച്ചത്.

Advertisment