ഉറുപ്പാൻ മുനിസിപ്പാലിറ്റി മേയർ വെടിയേറ്റ് കൊല്ലപ്പെട്ടു

New Update
H

മെക്സിക്കോയുടെ പടിഞ്ഞാറൻ സംസ്ഥാനമായ മൈക്കോവാക്കനിൽ മേയർ വെടിയേറ്റ് കൊല്ലപ്പെട്ടു. ഉറുപ്പാൻ മുനിസിപ്പാലിറ്റി മേയർ കാർലോസ് ആൽബെർട്ടോ മൻസോ റോഡ്രിഗസാണ് കൊല്ലപ്പെട്ടത്.

Advertisment

 വെടിയേറ്റ ഉടനെ മേയറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആക്രമണത്തിൽ ഒരു സിറ്റി കൗൺസിൽ അംഗത്തിനും ഒരു അംഗരക്ഷകനും പരുക്കേറ്റിട്ടുണ്ട്.

 അക്രമിയെ സംഭവസ്ഥലത്ത് തന്നെ ഉദ്യോഗസ്ഥർ കൊലപ്പെടുത്തി. മെക്സിക്കോയിലെ ഏറ്റവും അക്രമാസക്തമായ സംസ്ഥാനങ്ങളിലൊന്നാണ് മൈക്കോവാക്കാൻ.

കൂടാതെ പ്രദേശത്തിന്റെനിയന്ത്രണം, ലഹരിമരുന്ന് വിതരണ മാർഗ്ഗങ്ങൾ, മറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങൾ എന്നിവയ്ക്കായി പോരാടുന്ന വിവിധ കാർട്ടലുകളും ക്രിമിനൽ ഗ്രൂപ്പുകളും തമ്മിൽ പലപ്പോഴും മേഖലയിൽ വലിയ സംഘർഷങ്ങൾ ഉണ്ടാകാറുണ്ട്.

Advertisment