യുഎസ് വ്യോമ ദുരന്തം: സൈനിക ഹെലികോപ്റ്ററിലെ സുരക്ഷാ സംവിധാനം ഓഫാക്കിയിരുന്നെന്ന് സെനറ്റർ

author-image
പി പി ചെറിയാന്‍
Updated On
New Update
Bhhjj

വാഷിങ്ടൻ : കഴിഞ്ഞയാഴ്ച വാഷിങ്ടണിലെ റീഗൻ വിമാനത്താവളത്തിന് സമീപം അമേരിക്കൻ എയർലൈൻസ് റീ‍ജനൽ ജെറ്റുമായി കൂട്ടിയിടിച്ച യുഎസ് ആർമി ഹെലികോപ്റ്ററിൽ പ്രധാന സുരക്ഷാ സംവിധാനം ഓഫാക്കിയിരുന്നതായി സെനറ്റർ റ്റെഡ് ക്രൂസ്. 67 പേരുടെ മരണത്തിന് ഇടയാക്കിയ സംഭവത്തിൽ സൈനിക വിമാനങ്ങൾക്ക് അനുവദനീയമായ ഓട്ടോമാറ്റിക് ഡിപൻഡന്റ് സർവൈലൻസ്-ബ്രോഡ്കാസ്റ്റ് (എഡിഎസ്-ബി) ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്റർ ഓഫാക്കിയതായി സെനറ്റ് കൊമേഴ്‌സ് കമ്മിറ്റി ചെയർമാൻ ടെഡ് ക്രൂസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

Advertisment

"ഇതൊരു പരിശീലന ദൗത്യമായിരുന്നു, അതിനാൽ എഡിഎസ്-ബി ഓഫാക്കാൻ നിർബന്ധിത ദേശീയ സുരക്ഷാ കാരണമൊന്നുമില്ല" ക്രൂസ് വ്യക്തമാക്കി. യുഎസിൽ 20 വർഷത്തിനിടയിൽ നടക്കുന്ന ഏറ്റവും വലിയ വ്യോമ ദുരന്തമാണ്. വിമാനവും ഹെലികോപ്റ്ററും പൊട്ടോമാക് നദിയിലേക്ക് വീണു. ആ റൂട്ടിൽ അനുവദനീയമായ പരമാവധി പറക്കലിനേക്കാൾ ഏകദേശം 100 അടി (30.5 മീറ്റർ) ഉയരത്തിലായിരുന്നു ഹെലികോപ്റ്റർ പറന്നതെന്ന് നേരത്തെ അധികൃതർ വ്യക്തമാക്കിയിരുന്നു.

Advertisment