/sathyam/media/media_files/2025/09/27/ccc-2025-09-27-06-07-52.jpg)
ബെയ്ജിങ്: യു.എസും യൂറോപ്യന്‍ യൂനിയനും റഷ്യയുമായി വ്യാപാര പങ്കാളിത്തം തുടരുന്നില്ലേ എന്ന് ചൈനയുടെ ചോദ്യം. റഷ്യന്‍ എണ്ണ വാങ്ങുന്നതിലൂടെ ചൈനയും ഇന്ത്യയും യുക്രെയ്നെതിരായ യുദ്ധത്തില്‍ റഷ്യയെ സഹായിക്കുന്നു എന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വിമര്‍ശനത്തിനു മറുപടിയായാണ് പരാമര്‍ശം.
യു.എസിന് ഇങ്ങനെ വിമര്‍ശിക്കാനുള്ള ധാര്‍മികതയില്ലെന്നും ചൈന ചൂണ്ടിക്കാട്ടി. റഷ്യയുമായുള്ള തങ്ങളുടെ കമ്പനികളുടെ വ്യാപാരം തടസ്സപ്പെടുത്തിയാല്‍ പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ ചൈന നിര്‍ബന്ധിതമാവുമെന്ന് വിദേശകാര്യ വക്താവ് ഗുവോ ജിയാകും മുന്നറിയിപ്പ് നല്‍കി. ചൈന~റഷ്യ കമ്പനികളുടെ ഇടപാടുകള്‍ ലോക വ്യാപാര സംഘടനയുടെ ചട്ടങ്ങള്‍ക്കും വിപണി തത്ത്വങ്ങള്‍ക്കനുസരിച്ചും മൂന്നാം കക്ഷികളുമായി ബന്ധമില്ലാത്തതുമായതിനാല്‍ ഇത് തടസ്സപ്പെടുത്താനോ സ്വാധീനിക്കാനോ കഴിയുന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു