93 മില്യൻ ഡോളർ മൂല്യമുള്ള ആയുധങ്ങൾ ഇന്ത്യക്ക് വിൽക്കാൻ യുഎസ് അനുമതി

New Update
Trump

വാഷിങ്ടൻ ഡി.സി: ഇന്ത്യക്ക് ഏകദേശം 93 മില്യൻ ഡോളറിന്റെ (ഏകദേശം 773 കോടി ഇന്ത്യൻ രൂപ) സൈനിക വിൽപനയ്ക്ക് നവംബർ 19ന് ട്രംപ് ഭരണകൂടം അനുമതി നൽകി. ഇരു രാജ്യങ്ങളും തമ്മിലുള്ള വർധിച്ചുവരുന്ന പ്രതിരോധ ബന്ധങ്ങൾക്ക് ഇത് അടിവരയിടുന്നു. 45.7 മില്യൻ ഡോളർ മതിപ്പുള്ള ജാവലിൻ ടാങ്ക് വേധ മിസൈൽ സിസ്റ്റങ്ങളും അനുബന്ധ ഉപകരണങ്ങളും, 47.1 മില്യൻ ഡോളർ മതിപ്പുള്ള എക്സ്കാലിബർ പ്രോജക്ടിലുകൾ എന്നിവയുടെ വിൽപനയ്ക്കാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അംഗീകാരം നൽകിയത്.

Advertisment

യുഎസ് - ഇന്ത്യ തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്താനും ഒരു 'പ്രധാന പ്രതിരോധ പങ്കാളി' എന്ന നിലയിൽ ഇന്ത്യയുടെ സുരക്ഷ വർധിപ്പിക്കാനും നിലവിലുള്ളതും ഭാവിയിലുള്ളതുമായ ഭീഷണികളെ നേരിടാനുള്ള ഇന്ത്യയുടെ ശേഷി മെച്ചപ്പെടുത്താനും ഈ വിൽപന സഹായിക്കുമെന്ന് ഡിഫൻസ് സെക്യൂരിറ്റി കോർപ്പറേഷൻ ഏജൻസി (ഡി എസ് സി എ) പ്രസ്താവനയിൽ അറിയിച്ചു. സൈനിക സാങ്കേതികവിദ്യ, സംയുക്ത ഉത്പാദനം, വിവര കൈമാറ്റം എന്നിവയിൽ സഹകരണം വികസിപ്പിക്കുന്നതിനായി വാഷിങ്ടനും ന്യൂഡൽഹിയും 10 വർഷത്തെ പ്രതിരോധ സഹകരണ ചട്ടക്കൂട് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ നീക്കം.

Advertisment