Advertisment

യുഎസ് സൈന്യത്തില്‍ ട്രാന്‍സ്ജെന്‍ഡറുകള്‍ വേണ്ട: ട്രംപ്

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
trump america

വാഷിങ്ടണ്‍: യുഎസ് സൈന്യത്തില്‍ നിന്ന് ട്രാന്‍സ്ഡെന്‍ഡറുകളെ പൂര്‍ണമായും ഒഴിവാക്കാന്‍ ഒരുങ്ങി ഡോണള്‍ഡ് ട്രംപ്. സൈന്യത്തില്‍ സ്ത്രീകളും പുരുഷന്മാരും മാത്രം മതിയെന്ന ഉത്തരവില്‍ ട്രംപ് ഉത്തരവിട്ടു കഴിഞ്ഞു.

Advertisment

ലോകത്തിലെ ഏറ്റവും വിനാശകാരികളായ സൈന്യമാണ് യുഎസിന്‍റേത്. അതുറപ്പാക്കാന്‍ സൈന്യത്തിലെ ട്രാന്‍സ്ജെന്‍ഡര്‍ ആശയം ഒഴിവാക്കണമെന്നാണ് ട്രംപ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.

ട്രംപിന്‍റെ പ്രഖ്യാപനം യുഎസില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. ബരാക് ഒബാമ പ്രസിഡന്‍റ് ആയിരുന്ന കാലത്ത് 2016ല്‍ ആണ് സൈന്യത്തിലേക്ക് ട്രാന്‍സ്ജന്‍ഡേഴ്സിനെ ഉള്‍പ്പെടുത്തിയത്.

സായുധ സൈന്യത്തില്‍ 2017 മുതല്‍ തന്നെ ട്രാന്‍സ്ജെന്‍ഡേഴ്സിനെ നിയമിക്കാനും തുടങ്ങി. 2017ല്‍ ട്രംപ് ഭരണകൂടം ഈ ഉത്തരവിനെ മരവിപ്പിച്ചു. പിന്നീട് 2021ല്‍ ബൈഡന്‍ ഭരണകൂടം വീണ്ടും ഉത്തരവിനെ സജീമാക്കി. നിലവില്‍ യുഎസ് സൈന്യത്തില്‍ 15,000 ട്രാന്‍സ്ജന്‍ഡര്‍മാര്‍ സേവനം അനുഷ്ഠിക്കുന്നുണ്ട്.

Advertisment