യുഎസിന്റെ ഇറാന്‍ ആക്രമണം നിഷ്ഫലമെന്ന് റിപ്പോര്‍ട്ട്

New Update
Vcvcxx

വാഷിങ്ടണ്‍: യുഎസ് നടത്തിയ വ്യോമാക്രമണങ്ങള്‍ ഇറാന്‍റെ ആണവശേഷി നശിപ്പിച്ചില്ലെന്ന് യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ കണ്ടെത്തല്‍. ഈ വിവരം ചോര്‍ത്തിയതിനു പിന്നില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയാണെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. അവര്‍ക്കെതിരേ കേസെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

Advertisment

ഇറാനിലെ ആണവകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് യുഎസ് നടത്തിയ വ്യോമാക്രമണങ്ങളിലൂടെ ഇറാന്‍റെ ആണവ പദ്ധതികളെ ദുര്‍ബലമാക്കാന്‍ മാത്രമേ സാധിച്ചിട്ടുള്ളൂവെന്നും, ആണവ പദ്ധതികളെ ഏതാനും മാസത്തേക്ക് വൈകിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും വ്യോമാക്രമണങ്ങള്‍ ഇറാന്‍റെ ആണവശേഷി നശിപ്പിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വിവരം ചോര്‍ന്നത് എങ്ങനെയെന്നതില്‍ എഫ്ബിഐ അന്വേഷണം പുരോഗമിക്കുകയാണ്. ഇതുവരെയും ഉറവിടം സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. വിവരങ്ങള്‍ ചോര്‍ത്തിയതിന് പിന്നില്‍ ഡെമോക്രാറ്റുകളാണെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നാണ് വിവരം.

വിവരങ്ങള്‍ ചോര്‍ന്നതിന്‍റെ പശ്ചാത്തലത്തില്‍ രഹസ്യ വിവരങ്ങള്‍ പങ്കുവയ്ക്കുന്നത് പരിമിതപ്പെടുത്താന്‍ വൈറ്റ് ഹൗസ് പദ്ധതിയിടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

Advertisment