New Update
/sathyam/media/media_files/2025/11/03/xx-2025-11-03-04-28-48.jpg)
വാഷിങ്ടൺ: വെനസ്വേലയുടെ സമീപത്തുള്ള കരീബിയൻ കടലിൽ യുഎസ് സൈന്യം നടത്തിയ ഓപ്പറേഷനിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. ലഹരിമരുന്ന് കടത്തുകാരെയാണ് ലക്ഷ്യമിട്ടതെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് അറിയിച്ചു. കപ്പലിലുണ്ടായിരുന്നത് യുഎസ് ഭീകരസംഘടനയായി പ്രഖ്യാപിച്ച ഒരു വിഭാഗമാണെന്നും അദ്ദേഹം വ്യക്തമാക്കി, എന്നാൽ ഏത് സംഘമാണ് ആക്രമിക്കപ്പെട്ടതെന്ന വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
Advertisment
യുഎസിലേക്കുള്ള ലഹരിമരുന്നിന്റെ ഒഴുക്ക് തടയുന്നതിനാണ് ഈ സൈനിക നടപടി എന്നാണ് യുഎസ് ഭരണകൂടത്തിൻറെ വിശദീകരണം. ഇന്റലിജൻസ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു ആക്രമണമെന്ന് സൈന്യം അറിയിച്ചു.
സെപ്റ്റംബർ ആദ്യം മുതൽ കരീബിയൻ തീരത്ത് യുഎസ് സൈന്യം നടത്തുന്ന പതിനഞ്ചാമത്തെ ആക്രമണമാണിത്. ഈ ആക്രമണ പരമ്പരയിൽ ഇതുവരെ 64-ഓളം പേരെ യുഎസ് സൈന്യം വധിച്ചിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us