/sathyam/media/media_files/2025/09/21/ffcf-2025-09-21-05-48-54.jpg)
പ്രസിഡന്റ് ട്രംപിന്റെ ശത്രുക്കൾക്കു എതിരെ നടപടി എടുക്കാൻ വേണ്ടത്ര തെളിവില്ലെന്നു പറഞ്ഞ യുഎസ് അറ്റോണി പ്രസിഡന്റിന്റെ സമമർദ്ദത്തെ തുടർന്നു രാജി വച്ചു. ന്യൂ യോർക്ക് അറ്റോണി ജനറൽ ലെറ്റീഷ്യ ജെയിംസ്, എഫ് ബി ഐ മുൻ ഡയറക്റ്റർ ജെയിംസ് ബി. കോമി എന്നിവർക്കെതിരെ തെളിവുകൾ കണ്ടെത്താൻ കഴിയാത്ത വിർജീനിയ ഈസ്റ്റേൺ ഡിസ്ട്രിക്ട് യുഎസ് അറ്റോണി എറിക് എസ്. സിയർബർട്ടിനെ പുറത്താക്കുമെന്നു ട്രംപ് താക്കീത് നൽകിയിരുന്നു.
ട്രംപിനെതിരെ ന്യൂ യോർക്ക് കോടതികളിൽ കേസുകൾ കൊണ്ടുവന്ന ജെയിംസിനെ പ്രോസിക്യൂട്ട് ചെയ്യാൻ ആവശ്യമായ തെളിവുകൾ കണ്ടെത്താൻ കഴിഞ്ഞില്ലെന്നു സിയർബർട്ട് അടുത്തിടെ ജസ്റ്റിസ് ഡിപ്പാർട്മെന്റിനോട് പറഞ്ഞിരുന്നു.
കോമിക്കെതിരെ കണക്ക തീർക്കുമെന്നു ട്രംപ് നേരത്തെ പറഞ്ഞിരുന്നു. അദ്ദേഹത്തിനെതിരായ അന്വേഷണത്തിലും പ്രയോജനമുണ്ടായില്ല.
സിയർബർട്ടിന്റെ നോമിനേഷൻ വിർജിനിയയിൽ നിന്നുള രണ്ടു ഡെമോക്രാറ്റിക് സെനറ്റർമാർ പിന്തുണച്ചു എന്നു ചൂണ്ടിക്കാട്ടി അദ്ദേഹത്തെ നീക്കം ചെയ്യുമെന്നു ട്രംപ് ഓവൽ ഓഫിസിൽ മാധ്യമങ്ങളോട് പറഞ്ഞതിനു പിന്നാലെയാണ് രാജി ഉണ്ടായത്.
ജയിംസിന്റെ അഭിഭാഷക ആബെ ഡി. ലവൽ പ്രസിഡന്റിന്റെ നടപടിയെ നിയമത്തിന്റെ നഗ്നമായ ലംഘനമെന്നു വിളിച്ചു. സിയർബർട്ട് നിയമം അനുശാസിക്കുന്നത് മാത്രമേ ചെയ്തിട്ടുള്ളു.ജെയിംസിനെതിരെ അദ്ദേഹം ഒരു തെളിവും കണ്ടില്ല.
"നിയമം വളച്ചൊടിച്ചു പക തീർക്കാൻ തയാറുള്ളവരെ കണ്ടെത്തുന്നത് ട്രംപിന്റെ രീതിയാണ്. അത് നിയമവിരുദ്ധമാണ്."