യുഎസും ചൈനയും വ്യാപാര കരാറിന്റെ വ്യവസ്ഥകളിൽ ധാരണയിലെത്തി

New Update
Gg

യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്ങും അടുത്തയാഴ്ച്ച കാണാനിരിക്കെ, ഇരു രാജ്യങ്ങളും തമ്മിലുളള വ്യാപാര തർക്കം അവസാനിപ്പിക്കാനുള്ള കരാറിൽ വിശാലമായ ധാരണ ആയെന്നു ട്രഷറി സെക്രട്ടറി സ്കോട്ട് ബെന്നറ്റ് ഞായറാഴ്ച്ച എൻ ബി സി ടെലിവിഷനോടു പറഞ്ഞു.

Advertisment

അന്തിമ വ്യവസ്ഥകൾ ട്രംപും ഷിയും അംഗീകരിച്ച ശേഷം പ്രഖ്യാപിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

നേതാക്കൾക്ക് വിലയിരുത്തി തീരുമാനം എടുക്കാനുള്ള ധാരണകളിലേക്കു എത്തിക്കൊണ്ടിരിക്കയാണെന്നു യുഎസ് ട്രെയ്ഡ് റെപ്രെസൻ്റേറ്റീവ് ജാമിസൺ ഗ്രിയർ അറിയിച്ചു. ക്വാലാലംപൂരിൽ ആസിയാൻ ഉച്ചകോടിയിൽ പങ്കെടുക്കുന്ന ട്രംപിന്റെ കൂടെയാണ് അദ്ദേഹം.

ഈ വർഷം നടത്തിയ താരിഫ് മരവിപ്പിക്കൽ നീട്ടുന്ന കാര്യവും ചർച്ച ചെയ്തെതെന്നു അദ്ദേഹം പറഞ്ഞു.

പ്രാഥമിക ധാരണകൾ ആയെന്നു ചൈനയുടെ ചർച്ചകൾ നയിക്കുന്ന ലി ചെങ്ങാങ് പറഞ്ഞു.വ്യാഴാഴ്ചയാണ് ട്രംപ് സൗത്ത് കൊറിയയിൽ ഷിയെ കാണുക

Advertisment