New Update
/sathyam/media/media_files/2025/03/18/wpOo9FBck7BbAPdJ3GuN.jpg)
വാഷിങ്ടൺ ഡിസി: വെനിസ്വേലൻ ക്രിമിനൽ സംഘത്തിലെ 250 പേരെ എൽ സാൽവഡോറിലേക്ക് നാടുകടത്തിയതായി യുഎസ് അറിയിച്ചു. അതേസമയം, അടിയന്തരമായി നാടുകടത്തുന്നത് നിർത്താനും വിമാനങ്ങൾ തിരിച്ചയയ്ക്കാനും വാഷിങ്ടൺ ഡിസിയിലെ ഫെഡറൽ ജഡ്ജി ഉത്തരവ് പുറപ്പെടുവിച്ചു.
Advertisment
പക്ഷേ വിമാനം രാജ്യത്തിന്റെ അതിർത്തി കടന്നതിനാൽ ഉത്തരവ് നടപ്പാക്കാൻ സാധിച്ചില്ലെന്നാണ് ലഭ്യമാകുന്ന വിവരം. തല മൊട്ടയടിച്ച പുരുഷന്മാർ കൈകൾ കെട്ടി മുട്ടുകുത്തി ഗാർഡുകളാൽ ചുറ്റപ്പെട്ടിരിക്കുന്ന ചിത്രങ്ങൾ എൽ സാൽവഡോർ സർക്കാർ പുറത്തുവിട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us