കൊളംബിയ തീരത്തിനടുത്ത് മറ്റൊരു 'ലഹരി കടത്തു ബോട്ട്' കൂടി യുഎസ് തകർത്തു

New Update
Ff

ലഹരിമരുന്നു കൊണ്ടുവരുന്നു എന്നാരോപിച്ചു എട്ടാമതൊരു ബോട്ട് കൂടി അന്താരാഷ്ട്ര ജലാതിർത്തിയിൽ യുഎസ് സേന തകർത്തു. രണ്ടു പേർ കൊല്ലപ്പെട്ടതായി ഡിഫൻസ് സെക്രട്ടറി പീറ്റ് ഹേഗ്സേഥ് അറിയിച്ചു.

Advertisment

കൊളംബിയയുടെ പാസിഫിക് തീരത്തിനടുത്തായിരുന്നു ആക്രമണം. ആ രാജ്യവുമായി സംഘർഷം വർധിച്ച സമയത്താണ് ഈ ആക്രമണം. നേരത്തെ രണ്ടു കൊളംബിയക്കാരെ യുഎസ് സേന വധിച്ചിരുന്നു. ഇക്കുറി കൊല്ലപ്പെട്ടത് ആരെന്നു വ്യക്തമായിട്ടില്ല.

ഇതുവരെ കരീബിയനിൽ ആക്രമണം നടത്തിയിരുന്ന യുഎസ് സേന പാസിഫിക്കിൽ ആദ്യമായി ആക്രമണം നടത്തിയത് പ്രസിഡന്റ് ട്രംപിന്റെ നിർദേശം അനുസരിച്ചാണെന്ന് ഹേഗ്സേഥ് പറഞ്ഞു. കിഴക്കൻ പാസിഫിക്കിൽ ലഹരി കടത്തുന്ന ഭീകരർ ഉപയോഗിക്കുന്ന ബോട്ട് ആയിരുന്നു അത്.

"അൽ ഖൈദ നമ്മുടെ രാജ്യത്തിനു നേരെ യുദ്ധം ചെയ്തതു പോലെ ഇവർ നമുക്കെതിരെ യുദ്ധം ചെയ്യുകയാണ്," അദ്ദേഹം പറഞ്ഞു. "അവർക്കു മാപ്പോ അഭയമോ നൽകില്ല. നീതി മാത്രം."

Advertisment