ഇറാനുമായുള്ള സംഘർഷം വർധിക്കുന്ന സാഹചര്യത്തിൽ ഖത്തറിലുള്ള അമേരിക്കൻ പൗരന്മാർ ജാഗ്രതയോടെ ഇരിക്കണമെന്നു ദോഹയിലെ യുഎസ് എംബസി നിർദേശിച്ചു. സുരക്ഷിതമായ ഇടം കണ്ടെത്തി അവിടെ തന്നെ കഴിയുക എന്നാണ് നിർദേശം.
ഏറെ മുൻകരുതൽ എന്ന നിലയിലാണ് ഈ ജാഗ്രതാ നിർദേശമെന്നു എംബസി വ്യക്തമാക്കി. കൃത്യമായ ഭീഷണികളൊന്നും ചൂണ്ടിക്കാട്ടിയില്ല.
ഇറാനിൽ യുഎസ് നടത്തിയ ആക്രമണത്തിനു ശേഷം ലോകമൊട്ടാകെയുള്ള യുഎസ് പൗരന്മാരോട് ജാഗ്രത പാലിക്കാൻ സ്റ്റേറ്റ് ഡിപ്പാർട്മെന്റ് നിർദേശിച്ചിരുന്നു. ഇസ്രയേൽ-ഇറാൻ സംഘർഷം മൂലം ഇടയ്ക്കിടെ ആകാശ അതിർത്തികൾ അടയ്ക്കുകയും വിമാന യാത്രകൾ തടസപ്പെടുകയും ചെയ്യുന്നുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി.
യുഎസ് പൗരന്മാർ പ്രതിഷേധ പ്രകടനങ്ങൾ നേരിടാനുളള സാധ്യതയും അവർ ചൂണ്ടിക്കാട്ടിയിരുന്നു.