യുഎസ് യുദ്ധവിമാനം തകര്‍ന്നുവീണു; പൈലറ്റ് അദ്ഭുതകരമായി രക്ഷപെട്ടു

New Update
Bhyhf

വാഷിങ്ടണ്‍: യുഎസ് നാവികസേനയുടെ എഫ്~35 യുദ്ധവിമാനം മധ്യ കാലിഫോര്‍ണിയയില്‍ തകര്‍ന്നുവീണു. അപകടത്തില്‍പ്പെട്ട വിമാനത്തില്‍ നിന്നു പൈലറ്റ് അദ്ഭുതകരമായി രക്ഷപെട്ടു.

Advertisment

സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ യുഎസ് നാവികസേന പുറത്തുവിട്ടിട്ടുണ്ട്. അപകടത്തിന്‍റെ കാരണം അന്വേഷിച്ചുവരികയാണെന്നും നാവികസേന വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.

സെന്‍ട്രല്‍ കാലിഫോര്‍ണിയയിലെ ഫ്രെസ്നോ നഗരത്തില്‍ നിന്ന് നിന്ന് ഏകദേശം 40 മൈല്‍ തെക്ക് പടിഞ്ഞാറ് മാറിയുള്ള നേവല്‍ എയര്‍ സ്റേറഷന്‍ ലെമൂറിന് സമീപം ബുധനാഴ്ച വൈകിട്ട് 6:30 ഓടെയായിരുന്നു സംഭവം.

അപകടസമയത്ത് പൈലറ്റ് സുരക്ഷിതനായി പുറത്തേക്ക് ചാടുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. അപകടത്തില്‍ മറ്റാര്‍ക്കും പരുക്കില്ലെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പൈലറ്റിന്‍റെ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ,അപകടം മൂലമുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ചോ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. തകര്‍ന്നുവീണ എഫ്~35 യുദ്ധവിമാനം 'റഫ് റൈഡേഴ്സ്' എന്നറിയപ്പെടുന്ന സ്ൈ്രടക്ക് ഫൈറ്റര്‍ സ്ക്വാഡ്രണ്‍ വിഎഫ്~125ന്‍റെതാണെന്ന് നാവികസേന പ്രസ്താവനയില്‍ അറിയിച്ചു. ലോകത്തെ ഏറ്റവും ആധുനികമായ അഞ്ചാം തലമുറ വിമാനമായാണ് എഫ്~35 കണക്കാക്കപ്പെടുന്നത്.

Advertisment