വാഷിങ്ടണ്‍: മറ്റു രാജ്യങ്ങള്‍ക്ക് നല്‍കി വന്നിരുന്ന ധനസഹായമെല്ലാം പൂര്‍ണമായും മരവിപ്പിച്ച് ഡോണള്‍ഡ് ട്രംപ് ഭരണകൂടം. ഇസ്രയേല്‍, ഈജിപ്റ്റ് എന്നീ രാജ്യങ്ങള്‍ ഒഴികെ യുൈ്രകന്‍ അടക്കമുള്ള മറ്റെല്ലാ രാജ്യങ്ങള്‍ക്കും നല്‍കി വന്നിരുന്ന ധനസഹായം പുനഃപരിശോധന നടത്തുന്നതു വരെയും മരവിപ്പിക്കാനാണ് ട്രംപ് സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നത്. ജോ ബൈഡന്‍റെ ഭരണകാലത്ത് ഗാസയിലേക്ക് കോണ്ടം വാങ്ങാനായി മാത്രം നല്‍കിയത് 50 ദശലക്ഷം ഡോളറാണെന്നാണ് പുതിയ സര്‍ക്കാര്‍ കണ്ടെത്തിയിരിക്കുന്നത്. ഗാസയില്‍ കോണ്ടം വാങ്ങുന്നതിനായി മാത്രം 50 ദശലക്ഷം ഡോളറാണ് ബൈഡന്‍ ഭരണകൂടം നല്‍കിയത്. അത് തികച്ചും അനാവശ്യമായ ചെലവാണ്.
അതു കൊണ്ടു തന്നെയാണ് നിലവിലുള്ള ധനസഹായങ്ങളെല്ലാം നിര്‍ത്തി വച്ച് പുനഃപരിശോധനയ്ക്ക് ഒരുങ്ങുന്നതെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് പറഞ്ഞു. ഡിപ്പാര്‍ട്മെന്‍റ് ഓഫ് ഗവണ്‍മെന്‍റ് എഫിഷ്യന്‍സി(ഡോഡ്ജ്) ആണ് ഇക്കാര്യം കണ്ടെത്തിയത്. അമെരിക്കന്‍ പൗരന്മാര്‍ക്ക് മുന്‍ഗണന നല്‍കിക്കൊണ്ടായിരിക്കും ഇനിയുള്ള പദ്ധതികളെല്ലാമെന്നും ഭരണകൂടം പറയുന്നു.
ഗാസയില്‍ നിന്ന് കോണ്ടത്തിനുള്ളില്‍ ഐഇഡി നിറച്ച് പറത്തുന്നതായി 2020ല്‍ ജറൂസലം പോസ്ററ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതു വഴെ ആയിരക്കണക്കിന് ഹെക്റ്റര്‍ സ്ഥലമാണ് കത്തിനശിച്ചത്. പലസ്തീനിലെ പ്രാദേശിക ഭരണകൂടമോ അന്താരാഷ്ട്ര മനുഷ്യാവകാശ സമിതികളോ ആയിരിക്കാം വന്‍ തോതില്‍ കോണ്ടം നല്‍കുന്നതെന്നായിരുന്നു അന്ന് ജറൂസലം പോസ്ററ് റിപ്പോര്‍ട്ട് ചെയ്തത്.