/sathyam/media/media_files/2025/07/04/donald-trump-untitledtrmpp-2025-07-04-08-41-43.jpg)
വാഷിങ്ടൺ: യുൈ്രകന്‍ യുദ്ധം രണ്ടാഴ്ചയ്ക്കുള്ളില്‍ ആവസാനിപ്പിച്ചില്ലെങ്കില്‍ റഷ്യക്കു മേല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഓഗസ്റ്റ് 15ന് യുഎസിലെ അലാസ്കയില്‍ റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ഫലമുണ്ടാകാത്തതില്‍ ട്രംപ് നിരാശനാണെന്ന സൂചനയാണ് ഈ അന്ത്യശാസനമെന്നു വിലയിരുത്തല്‍.
ന്തുചെയ്യണമെന്ന് തീരുമാനിക്കാന്‍ പോകുകയാണെന്നും, അതൊരു പ്രധാനപ്പെട്ട തീരുമാനമായിരിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. വലിയ ഉപരോധങ്ങളോ ഉയര്‍ന്ന തീരുവയോ, അതല്ലെങ്കില്‍ ഇതു രണ്ടും കൂടിയോ ആകാമെന്നും ട്രംപ്. യുൈ്രകനിലെ യുഎസ് ഫാക്ടറിയില്‍ ഈയാഴ്ച റഷ്യ നടത്തിയ ആക്രമണത്തിലെ അസന്തുഷ്ടി അദ്ദേഹം പ്രകടിപ്പിച്ചു. ആക്രമണത്തില്‍ തൊഴിലാളികള്‍ക്ക് പരിക്കേറ്റിരുന്നു.
അതേസമയം, പുടിനും താനുമായുള്ള കൂടിക്കാഴ്ച തടയാനുള്ള എല്ലാവിധ ശ്രമങ്ങളും റഷ്യയുടെ ഭാഗത്തുനിന്ന് നടക്കുന്നതായി യുൈ്രകന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്കി പറഞ്ഞു. തങ്ങളുടെ കൂടിക്കാഴ്ചയിലൂടെ മാത്രമേ യുദ്ധം അവസാനിപ്പിക്കാനാകൂവെന്നും പുടിനുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും സെലെന്‍സ്കി ആവര്‍ത്തിച്ചു.